
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. 2016ല്‍ പുറത്തിറങ്ങിയ ' ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു ഒമര്‍ ലുലുവിന്റെ ആദ്യ സിനിമ. ഇന്ന്' ഹാപ്പി വെഡ്ഡിംഗ്' റിലീസായിട്ട് പത്ത് വര്‍ഷം തികയുകയാണ്. തതവസരത്തില്‍ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
ആദ്യ ദിവസങ്ങളില്‍ ചിത്രം കാണാന്‍ ആളുകള്‍ കുറവായതിനാല്‍ കിട്ടിയ ഷോകള്‍ പോലും നടക്കാത്ത അവസ്ഥയായിരുന്നുവെന്നും എല്ലാവരും എഴുത്തിത്തളളിയ സമയത്ത് പ്രതിസന്ധികളെ മറിടകന്ന് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ' ഹാപ്പി വെഡ്ഡിംഗ്' ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഒമര്‍ ലുലു പോസ്റ്റില്‍ കുറിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ച അപ്‌ഡേറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ വരും എന്നും ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്:
'' എന്റെ ആദ്യ സിനിമയായ Happy Wedding റിലീസായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. 2016 മെയ് 20-നായിരുന്നു Happy Wedding എന്ന എന്റെ ആദ്യ ചിത്രം തിയറ്ററുകളിലെത്തിയത്. കമ്മട്ടിപ്പാടം ഉള്‍പ്പെടെ വലുതും ചെറുതുമായ നിരവധി ചിത്രങ്ങള്‍ കൂടെയും മുന്‍പത്തെ ആഴ്ച്ചയിലും റിലീസായതിനാല്‍ ആകെ 28 തീയേറ്ററില്‍ മാത്രമാണ് 'ഹാപ്പിവെഡ്ഡിങ്ങ്' പ്രദര്‍ശിപ്പിച്ചത് അതും മിക്ക തീയേറ്ററിലും ഒന്ന് രണ്ട് ഷോ മാത്രം.
ആദ്യ ദിവസങ്ങളില്‍ ചിത്രം കാണാന്‍ ആളുകള്‍ കുറവായതിനാല്‍ കിട്ടിയ ഷോകള്‍ പോലും നടക്കാത്ത അവസ്ഥയായിരുന്നു. എല്ലാവരും എഴുതിത്തള്ളിയ ആ സമയത്ത്, ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും മറികടന്ന്, ഒരു ഫീനിക്‌സ് പക്ഷിയെ പോലെ Happy Wedding ഉയിര്‍ത്തെഴുന്നേറ്റു. 28 തീയേറ്ററുകളില്‍ ആരംഭിച്ച യാത്ര പിന്നീട് 120 തീയേറ്ററുകളിലേക്ക് വളര്‍ന്നു.100 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി, ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ചിത്രം വലിയ വിജയമായി മാറി.
ആ വിജയം എന്റെ സിനിമാ യാത്രയിലെ മറക്കാനാവാത്ത തുടക്കമായിരുന്നു.10 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, Happy Wedding എനിക്ക് ഇന്നും ഒരു വികാരമാണ്. ഇനി അടുത്ത ദിവസങ്ങളില്‍ Happy Wedding 2നെ സംബന്ധിച്ച അപ്‌ഡേറ്റുകള്‍ വരും. ഈ യാത്രയില്‍ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും, എന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച പ്രോത്സാഹിപ്പിച്ച പിന്തുണച്ച എല്ലാവര്‍ക്കും നന്ദി നന്ദി നന്ദി. Kalaipuli Thaanu sir, Allu Arjun sir, Rahman sir - നിങ്ങളില്‍ നിന്ന് ലഭിച്ച വാക്കുകള്‍ എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പ്രോത്സാഹനങ്ങളിലൊന്നാണ്''.
സിജു വില്‍സണ്‍ നായകനായ ചിത്രത്തില്‍ അനു സിത്താര, ദൃശ്യ രഘുനാഥ് എന്നിവരാണ് നായികമാരായി എത്തിയത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു.






