More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ; തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും വിവാദം ; കോണ്‍ഗ്രസ് മതേതരത്വം വിട്ടോ എന്ന് സിപിഐഎം

Authored by Web Desk | Last updated: 19 May 2026, 9:44 AM | 1 min read

Print
Controversy reaches Kerala after Tamil Nadu; CPIM asks if Congress has abandoned secularism
തിരുവനന്തപുരം: ഏറെ കാത്തിരുന്ന ശേഷം ഇന്നലെ പുതിയ വി.ഡി.എസ് സര്‍ക്കാര്‍ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങ് 'വന്ദേമാതര' ത്തിന്റെ പേരില്‍ വിവാദമാകുന്നു. ചടങ്ങില്‍ ദേശീയ ഗീതം ആലപിച്ചതില്‍ സമ്പൂര്‍ണ്ണമായി ആലപിച്ചതാണ് വിവാദമായിരിക്കുന്നത്. സിപിഐഎം എംഎല്‍എ മുഹമ്മദ് റിയാസും പിന്നാലെ എസ്എഫ്‌ഐയും ഗുരുതര ആരോപണരവുമായി രംഗത്ത് വന്നു.


വന്ദേമാതരം ചടങ്ങില്‍ ആലപിച്ചതിലൂടെ കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ഡയാണ് നടപ്പാക്കുന്നത് എന്നാണ് ആരോപിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ പോലൊരു ചടങ്ങില്‍ മുഴുവന്‍ ആലപിച്ചത് എന്തിനാണെന്നത് സംശയത്തിന് ഇടയാക്കുന്നു എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞിരിക്കുന്നത്. വന്ദേമാതരത്തിലെ ഹിന്ദുദൈവങ്ങളുടെ പേര് പറഞ്ഞുള്ള വരികള്‍ മതേതരത്വത്തിന് പുറത്ത് നില്‍ക്കുന്നു എന്നാണ് ആക്ഷേപം. സാധാരണ വന്ദേമാതരത്തിന്റെ ആദ്യ രണ്ടുചരണങ്ങള്‍ മാത്രമാണ് ദേശീയഗാനത്തിന്റെ പ്രാധാന്യത്തോടെ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നത്. പൂര്‍ണരൂപത്തി ലുള്ള ആലാപനത്തെ ഇടതുപക്ഷ പാര്‍ട്ടികളും എതിര്‍ത്താണ് നില്‍ക്കുന്നത്.


കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യത്തില്‍ ഭാരതാംബയുടെ ചിത്രത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വലിയ വിവാദമായിരുന്നു. ഇതില്‍ ഗവര്‍ണര്‍ക്കെതിരേയുള്ള നിലപാടാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശനും എടുത്തിരുന്നത്്. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ് അജണ്ഡ നടപ്പാക്കുന്നു എന്നാണ് എസ്എഫ്‌ഐയുടേയും വിമര്‍ശനം. ഹിന്ദുദേവതകളുടെ പേര് അതേപടി പരാമര്‍ശിക്കുന്ന പാട്ട് സെക്കുലര്‍ വേദിയില്‍ ആലപിക്കാന്‍ കഴിയുമോ എന്നാണ് ചോദിക്കുന്നത്. അതേസമയം വന്ദേമാതരത്തിന്റെ ഏതുഭാഗമാണ് സിപിഐഎമ്മിനെ അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാന്‍ ബിജെപി എംഎല്‍എ വി. മുരളീധരനും ആവശ്യപ്പെട്ടു.


നേരത്തേ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും വിവാദമുണ്ടാക്കി. അതേസമയം വന്ദേമാതരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും ഔദ്യോഗികപരിപാടികളിലും ആറുചരണങ്ങളോടെ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍ണരൂപം ദേശീയഗാനത്തിനുമുന്‍പ് ആലപിക്കാനും ആ സമയം എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഇടതുനേതാക്കളുടെയും സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് ദേശീയഗീതം ആലപിക്കാന്‍ സംസ്ഥാനവും നിര്‍ബന്ധിതമായി.


സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതില്‍ ആശങ്കരേഖപ്പെടുത്തി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് 'അഡൈ്വസറി' മാത്രമാണ്. അത് നിര്‍ബന്ധമല്ലെന്നും അനുസരിക്കാത്തതിന് ഒരു ശിക്ഷാനടപടിയുമില്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നുവന്ന പല നിര്‍ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരത്തിന്റെ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു' എന്നാണ് കുറിപ്പ്.


Tags

  • vande matharam
  • cpim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി