
തിരുവനന്തപുരം: യുഡിഎഫിന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റതിന് പിന്നാലെ അനുവദിച്ച കാറില്‍ 13 ാം നമ്പര്‍ വേണ്ടെന്ന് വെച്ച് മന്ത്രിമാര്‍. അശുഭനമ്പര്‍ എന്ന അന്ധവിശ്വസം നിമിത്തമാണ് ആരും ഏറ്റെടുക്കാതിരിക്കുന്നത്. 2011 ലും യുഡിഎഫ് ഭരണകാലത്ത് ഈ നമ്പറിലുള്ള കാര്‍ വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും വന്നിരിക്കുന്നത്.
ഇത്തവണയും പതിമൂന്നാം നമ്പര്‍ കാര്‍ നീക്കിയിടേണ്ടി വരുന്ന സ്ഥിതിയാണ്. അതേസമയം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കൃഷിമന്ത്രിയായിരുന്നു പി. പ്രസാദായിരുന്നു 13 ാം നമ്പര്‍ ഉപയോഗിച്ചിരുന്നത്്. 2006 ല്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്ത് എംഎ ബേബി ഈ കാര്‍ ഏറ്റെടുത്തിരുന്നു. അന്ന് അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ.ടി എം തോമസ് ഐസകും ഈ കാര്‍ ഉപയോഗിച്ചിരുന്നു. പത്തുവര്‍ഷം മുമ്പത്തെ യുഡിഎഫ് കാലത്തും 13 എന്ന നമ്പര്‍ നീക്കിവെച്ചിരുന്നു.






