
കൊച്ചി: മോഡലിംഗിന് എന്ന പേരില്‍ ദുബായില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ കൊച്ചി കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സെക്‌സ് റാക്കറ്റെന്ന് പോലീസ്. വന്‍പ്രതിഫലം കിട്ടുന്ന മോഡലിംഗ് എന്ന പേരില്‍ വിദേശത്ത് എത്തിച്ച് മയക്കുമരുന്ന് നല്‍കി ആളുകള്‍ക്ക് കാഴ്ചവെക്കുന്നു എന്ന ആരോപണത്തില്‍ സംഘത്തിലെ സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പൊന്നാനിയില്‍ നിന്നും മൂന്നാമത്തെയാള്‍ അറസ്റ്റിലായത്.
ദുബായില്‍ നേരിട്ട ക്രൂരതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇര നടത്തിയിട്ടുണ്ട്. ദുബായില്‍ എത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. മര്‍ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി. നഗ്‌ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. ദുബായിലെത്തുന്നത് വരെ ഇതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.
പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും അറസ്റ്റിലായ സിന്ധുവും അലീനയുമാണെന്നും അവര്‍ വെളിപ്പെടുത്തി. ദുബായിലെ ഇവരുടെ ഫ്‌ളാറ്റില്‍ എട്ടോളം യുവതികള്‍ ഉണ്ടായിരുന്നതായും പറഞ്ഞു. പണം നല്‍കിയ ശേഷം ദുബായില്‍ എത്തിച്ചു. ഫ്‌ളാറ്റില്‍ എത്തിച്ച ശേഷം സിന്ധു പാസ്പോര്‍ട്ടും, ഫോണും കൈക്കലാക്കി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. കുറെയേറെ മര്‍ദിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ച് നല്‍കുഞ്ഞിനെകൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നേരിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയെന്ന് പരാതിക്കാരി വെളിപ്പെടുത്തി.
മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് യുവതിയെ മോഡലിങ് ഷോയ്ക്ക് കൊണ്ടുപോയത്. വിസയ്ക്കായി നാല് ലക്ഷം രൂപ വാങ്ങി. വിദേശത്ത് എത്തിയതോടെ ഭീഷണി തുടങ്ങി. സെക്സ് റക്കറ്റിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചെന്നും, ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നും അന്വേഷണ സംഘം പറയുന്നു. ക്രൂരമായ മര്‍ദ്ദനവും പീഡനവുമാണ് പരാതിക്കാരി നേരിട്ടത്. പരാതിപ്പെട്ടതിന് പിന്നാലെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊല്ലുമെന്നുള്‍പ്പടെയുള്ള ഭീഷണികളാണ് മുഴക്കിയത്.
പിടിയിലായ അലീനയാണ് ഭീഷണിപ്പെടുത്തിയത്. ഗുണ്ട നേതാവിന്റെ പെണ്‍ സുഹൃത്താണ് അലീനയെന്നും പറഞ്ഞു. രാജ്യാന്തരബന്ധമുള്ള സംഘമാണെന്ന് പോലസ് പറഞ്ഞു. ദുബായില്‍ ഇരകളായവര്‍ നാട്ടിലെത്തി കഴിഞ്ഞ മാര്‍ച്ചില്‍ മരട് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സിന്ധുവിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ദുബായ് യില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ഇന്ന് കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള രണ്ടുപേരുടെ വിവരം കൂടി പോലീസിന് കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ അലീന എന്ന യുവതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്.






