More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഭോപ്പാലിലെ മോഡലിന്റെ മരണം: യുവതിക്കെതിരേ മയക്കുമരുന്ന് ഉപയോഗം, ഗര്‍ഭഛിത്രം തുടങ്ങി ഗുരുതര ആരോപണം

Authored by Web Desk | Last updated: 19 May 2026, 1:44 PM | 1 min read

Print
"Pushed Into Glamour, Disowned By Parents"
ന്യൂഡല്‍ഹി: ഭോപ്പാലില്‍ 33-കാരിയായ മോഡല്‍ ത്വിഷാ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരേ രൂക്ഷ ആരോപണവുമായി റിട്ട. ജഡ്ജിയായ ഭര്‍ത്തൃമാതാവ്. സ്ത്രീധന പീഡന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിനിടെ, യുവതിയ്ക്ക് മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നതായിട്ടാണ് വിവരം.


റിട്ടയേര്‍ഡ് ജഡ്ജി കൂടിയായ ഗിരിബാല സിംഗ്, ത്വിഷ ഗര്‍ഭകാലത്ത് മാരിജുവാന വ്യാപകമായി ഉപയോഗിച്ചിരുന്നതായും മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആരോപിച്ചു. യുവതിയെ മാതാപിതാക്കള്‍ ചെറുപ്പകാലത്ത് തന്നെ ഗ്‌ളാമര്‍ലോകത്തേക്ക് തള്ളിവിട്ട ശേഷം അവളെ ഉപേക്ഷിക്കുകയും പിന്നീട് അവരുടെ കരിയര്‍ മാതാപിതാക്കള്‍ നിയന്ത്രിക്കുകയും ആയിരുന്നു.


കഴിഞ്ഞ മാസങ്ങളില്‍ യുവതിയുടെ മാതാപിതാക്കള്‍ അവളെ വന്ന് കാണാന്‍ പോലും വന്നിരുന്നില്ല. അവരുടെ സൗന്ദര്യം വെച്ച് പണമുണ്ടാക്കുകയായിരുന്നു. ഗര്‍ഭകാലത്ത് താന്‍ വലിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ത്വിഷ തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. 'ത്വിഷ ഒരു 'മെന്റല്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍' പങ്കെടുക്കുകയായിരുന്നു, ഞങ്ങള്‍ അവളെ പൂര്‍ണ്ണമായി പിന്തുണച്ചു.


''അവള്‍ സൈക്യാട്രിക് കൗണ്‍സിലിംഗിന് പോയിരുന്നു, സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളാണ് അവള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നത്... ഒരു ദിവസത്തേക്ക് അവള്‍ ശാന്തയായിരിക്കും, എന്നാല്‍ പിന്നീട് അവളുടെ അവസ്ഥയില്‍ വീണ്ടും നേരിയ മാറ്റങ്ങള്‍ വരും. കൈകള്‍ ചെറുതായി വിറയ്ക്കുന്നത് പോലുള്ള ചില ശാരീരിക ലക്ഷണങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു, ഇത് ലഹരി പിന്‍വലിക്കലിന്റെ ലക്ഷണമാണ്... അവള്‍ എല്ലാം നശിപ്പിച്ചു...'' സിംഗ് ആരോപിച്ചു.


ത്വിഷ ഗര്‍ഭഛിദ്ര നടപടികള്‍ എടുത്തിരുന്നതായും പറഞ്ഞു. മെഡിക്കല്‍ ഗര്‍ഭച്ഛിദ്ര പ്രക്രിയ ആരംഭിച്ചതിന് ശേഷം അതില്‍ ഖേദം പ്രകടിപ്പിച്ചു. ''ത്വിഷ എം.ടി.പി.യുടെ ആദ്യ കോഴ്‌സ് തുടങ്ങിയപ്പോള്‍, ഇത് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു, എന്നാല്‍ അത് സാധ്യമല്ലെന്ന് എനിക്കറിയാമായിരുന്നു. ആ ഒരു ചെറിയ സന്തോഷം പോലും അനുഭവിക്കാന്‍ അവള്‍ ഞങ്ങളെ അനുവദിച്ചില്ല. ഇത് ശരിക്കും ഹൃദയഭേദകമാണ്. യുവതികള്‍ പലപ്പോഴും ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാറുണ്ട്.'' അവര്‍ പറഞ്ഞു.


ത്വിഷയുടെ പിതാവ് നവ്‌നിധി ശര്‍മ്മ സ്ത്രീധന പീഡന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍തൃമാതാവിന്റെ ഈ പ്രസ്താവനകള്‍. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ പ്രശ്‌നങ്ങളുടെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നുവെന്നും 'പരോക്ഷമായ' രീതിയില്‍ സ്ത്രീധന ആവശ്യങ്ങളും പീഡനങ്ങളും ഉണ്ടായിരുന്നതായും ത്വിഷയുടെ പിതാവ് ആരോപിച്ചിരുന്നു.


ത്വിഷയുടെ ഭര്‍ത്താവ് സമര്‍ത്ഥിനും മാതാവ് ഗിരിബാല സിംഗിനുമെതിരെ കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മെയ് 12-ന് ഭോപ്പാലിലെ കതാരാ ഹില്‍സ് പ്രദേശത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ത്വിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Tags

  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും