
തിരുവനന്തപുരം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന് സ്ഥലംമാറ്റം. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ നിന്നും തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയാണ് നിയമനം.ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഇന്ന് പുറത്തിറക്കി.
കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി നോക്കി വരികയാണ് പ്രശാന്ത്.നേരത്തെ എസ്ഐ ആയിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിലായിരുന്നു.പിന്നീടാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് എത്തുന്നത്.
എസ്ഐ ആയും ഇൻസ്പെക്ടറായും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ പ്രശാന്ത് ജോലി നോക്കിയിട്ടുണ്ട്.
അടുത്ത ജൂൺ മാസം കാസർഗോഡ് കാഞ്ഞങ്ങാട് അസോസിയേഷന്റെ 36ആം സമ്മേളനം നടക്കാനിരിക്കെയാണ് സംസ്ഥാന പ്രസിഡന്റിന് മാറ്റമുണ്ടായിട്ടുള്ളത്.
മ്യൂസിയം എസ് എച്ച് ഒ ആയിരുന്ന ഗിരീഷിനെ പ്രശാന്ത് ജോലിചെയ്തിരുന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം സിറ്റി ഇൻസ്പെക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന പ്രശാന്ത് പിന്നീട് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.






