ചെന്നൈ: മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് ഉറപ്പാക്കി.
13 കളികളില്‍നിന്ന് 16 പോയിന്റ് നേടിയ അവര്‍ മൂന്നാം സ്‌ഥാനത്താണ്. ഒന്നാം സ്‌ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും (13 കളികളില്‍നിന്ന് 18) രണ്ടാം സ്‌ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സും (13 കളികളില്‍നിന്ന് 16) നേരത്തെ പ്ലേഓഫ് ഉറപ്പാക്കി. തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. 13 കളികളില്‍നിന്ന് 12 പോയിന്റുള്ള അവര്‍ ആറാം സ്‌ഥാനത്താണ്. ശേഷിക്കുന്ന മത്സരം ജയിക്കുകയും നാലും അഞ്ചും സ്‌ഥാനങ്ങളിലുള്ള പഞ്ചാബ് കിങ്‌സും രാജസ്‌ഥാന്‍ റോയല്‍സും തോല്‍ക്കുകയും ചെയ്‌താലെ അവര്‍ക്കു സാധ്യതയുള്ളു.
സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ കിങ്‌സ് ഏഴ് വിക്കറ്റിന് 180 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഇഷാന്‍ കിഷന്റെയും (47 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 70) ഹെന്റിച് ക്ലാസാന്റെയും (26 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 47) ഇന്നിങ്‌സുകളാണ് ജയത്തിനു വഴിയായത്.
അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം 10 റണ്ണെടുത്ത സലില്‍ അറോറയും രവിചന്ദ്രന്‍ സമരനും (രണ്ട് പന്തില്‍ അഞ്ച്) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. 21 ന് ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈ ജീവന്‍മരണ പോരാട്ടം നടത്തി ജയിക്കണം. 23 ന് പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗവും 24 ന് രാജസ്‌ഥാനെതിരെ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ജയിച്ചാല്‍ ചെന്നൈയുടെ പ്ലേഓഫ് സാധ്യമാകും. മത്സരത്തില്‍ ടോസ് നേടിയ നായകന്‍ ഋതുരാജ് ഗെയ്‌ക്വാദ് ആദ്യം ബാറ്റ് ചെയ്യാനാണു തീരുമാനിച്ചത്‌്. സഞ്‌ജു സാംസണ്‍ നല്‍കിയ മിന്നല്‍ തുടക്കം മുതലാക്കാത്ത അവര്‍ ഡെവാള്‍ഡ് ബ്രെവിസ് (27 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 44), കാര്‍ത്തിക് ശര്‍മ (19 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 32) എന്നിവരുടെ പോരാട്ടമാണ് സൂപ്പര്‍ കിങ്‌സിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. ഋതുരാജും (21 പന്തില്‍ 15) സഞ്‌ജുവും ചേര്‍ന്നാണ് (13 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 27) ചേര്‍ന്നാണ് തുടങ്ങിയത്.





