ദോഹ: മിഡില്‍ ഈസ്‌റ്റില്‍ വീണ്ടുമൊരു യുദ്ധമുണ്ടാകുന്നത് തടയാന്‍ ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടത്തിയ നിര്‍ണായകമായ അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് ഇറാനെതിരേയുള്ള സൈനിക ആക്രമണം അമേരിക്ക താല്‌ക്കാലികമായി നിര്‍ത്തിവച്ചു.
ഇന്നലെ നടത്താനിരുന്ന വന്‍തോതിലുള്ള വ്യോമാക്രമണമാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്‍വലിച്ചത്. ഗള്‍ഫ് മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഈ മൂന്ന് രാജ്യങ്ങളിലെയും നേതാക്കള്‍ ട്രംപുമായി നടത്തിയ അടിയന്തര ചര്‍ച്ചകളും ഫോണ്‍ സംഭാഷണങ്ങളുമാണ് അമേരിക്കയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ഷഫീക്ക് അറയ്‌ക്കല്‍




