ഇസ്ലാമാബാദ്: ടിക് ടോക് താരവും സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സറുമായ സനാ യൂസഫി(17)നെ വധിച്ചകേസിലെ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് പാകിസ്‌താന്‍ കോടതി. ഇരുപത്തിമൂന്നുകാരന്‍ ഉമര്‍ ഹയാത്തിനാണ് ഇസ്ലാമാബാദ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് ഇസ്ലാമാബാദിലെ വീടിനു മുന്നില്‍ സനാ യൂസഫ് വെടിയേറ്റു മരിച്ചത്. സംഭവത്തിനുപിറ്റേന്ന് ടിക് ടോക് താരം കൂടിയായ ഹയാത് അറസ്‌റ്റിലായി. വിചാരണയ്‌ക്കൊടുവില്‍ ഇന്നലെയാണ് ഇസ്ലാമാബാദ് അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജി മുഹമ്മദ് അഫ്‌സല്‍ മയോക്ക വിധിപ്രസ്‌താവം നടത്തിയത്. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും വിധി നടപ്പാക്കുകയെന്ന് ഉത്തരവിലുണ്ട്.




