More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഇന്തോ-മെഡിറ്ററേനിയന്‍ തന്ത്രപരമായ പങ്കാളിത്തം

Authored by Web Desk | Last updated: 19 May 2026, 11:42 PM | 4 min read

Print

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്‌. സമീപവര്‍ഷങ്ങളില്‍, അഭൂതപൂര്‍വമായ വേഗതയിലാണു നമ്മുടെ ബന്ധം വിപുലീകരിക്കപ്പെട്ടത്‌. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതുവായ കാഴ്‌ചപ്പാടിലും അധിഷ്‌ഠിതമായ സൗഹൃദത്തില്‍ നിന്ന്‌, സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്‌ അതു വികസിച്ചിരിക്കുന്നു.

രാജ്യാന്തരക്രമം വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്ന ഈ സമയത്ത്‌, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഉന്നത രാഷ്‌ട്രീയസ്‌ഥാപന തലങ്ങളിലെ പതിവു ചര്‍ച്ചകളിലൂടെയാണു മുന്നോട്ടു നയിക്കപ്പെടുന്നത്‌. ഇതു നമ്മുടെ സാമ്പത്തിക ചടുലതയും സാമൂഹിക സര്‍ഗാത്മകതയും സഹസ്രാബ്‌ദങ്ങള്‍ പഴക്കമുള്ള നാഗരിക ജ്‌ഞാനവും ഒന്നിപ്പിക്കുന്ന പുതിയതും ഉയര്‍ന്നതുമായ തലത്തിലേക്കു വളരുകയാണ്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിര്‍ണയിക്കപ്പെടുന്നത്‌, നവീകരണങ്ങള്‍ നടത്താനും ഊര്‍ജപരിവര്‍ത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും എന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ്‌ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്‌. ഇതിനായി, പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നമ്മുടെ പരസ്‌പരപൂരക ശക്‌തികള്‍ ഒരുമിപ്പിക്കുന്നതിനുമായി ഉഭയകക്ഷിബന്ധം ആഴത്തിലാക്കാനും

വൈവിധ്യവല്‍ക്കരിക്കാനും നാം പ്രതിജ്‌ഞാബദ്ധരാണ്‌. വ്യാവസായിക ശക്‌തി എന്നനിലയിലുള്ള ഇറ്റലിയുടെ സ്‌ഥാനം പ്രതിഫലിപ്പിക്കുന്ന ഇറ്റാലിയന്‍ രൂപകല്‍പ്പന, നിര്‍മാണമികവ്‌, ലോകോത്തര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയും, ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളര്‍ച്ച, എന്‍ജിനീയറിങ്‌ പ്രതിഭകള്‍, വ്യാപ്‌തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്‌റ്റാര്‍ട്ടപ്പുകളും അടങ്ങുന്ന നവീകരണസംരംഭക ആവാസവ്യവസ്‌ഥ എന്നിവയും തമ്മില്‍ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നല്‍കാനാണു നാം ലക്ഷ്യമിടുന്നത്‌. ഇതു വെറും കൂട്ടിച്ചേര്‍ക്കലല്ല;മറിച്ച്‌, നമ്മുടെ വ്യവസായശക്‌തികളുടെ പരസ്‌പരമുള്ള മൂല്യവര്‍ധനയുടെ സഹനിര്‍മിതിയാണ്‌.

യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധംഎയ്‌റോസേ്‌പസ്‌, ഹരിത സാങ്കേതികവിദ്യകള്‍, യന്ത്രസാമഗ്രികള്‍, വാഹനനിര്‍മാണ ഘടകങ്ങള്‍, രാസവസ്‌തുക്കള്‍, ഔഷധനിര്‍മാണം, വസ്ര്‌തവ്യാപാരം, അഗ്രിഫുഡ്‌, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 20 ശതകോടി യൂറോ എന്ന ലക്ഷ്യത്തില്‍ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.

'മെയ്‌ഡ്‌ ഇന്‍ ഇറ്റലി'എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്‌. ഇന്നതു 'മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ'പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായ സംയോജനം കണ്ടെത്തുന്നു. ഈ പശ്‌ചാത്തലത്തില്‍, ഇന്ത്യയിലെ ഉല്‌പാദനത്തില്‍ ഇറ്റാലിയന്‍ വ്യവസായങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യവും ഇറ്റലിയിലെ ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ന്നുവരുന്ന സാന്നിധ്യവും നമ്മുടെ വിതരണശൃംഖലകളുടെ സംയോജനത്തിനു കരുത്തുപകരുന്ന ആശാവഹമായ സൂചനയാണ്‌. ഇത്‌ ഇരുപക്ഷത്തുനിന്നുമായി ഇപ്പോള്‍ ഇതിനകം 1,000ത്തിലധികം വരും. സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതല്‍. നിര്‍മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്‌, അത്യാധുനിക ഉല്‍പ്പാദനം, നിര്‍ണായക ധാതുക്കള്‍, ഡിജിറ്റല്‍ അടിസ്‌ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയോടെ, വരാനിരിക്കുന്ന പതിറ്റാണ്ടുകള്‍ മാനദണ്‌ഡങ്ങള്‍ക്കതീതമായ വ്യാപ്‌തിയുള്ള സാങ്കേതിക വിപ്ലവത്താല്‍ രൂപപ്പെടുമെന്നതു തീര്‍ച്ചയാണ്‌. ഉയര്‍ന്ന വൈദഗ്‌ധ്യമുള്ള പ്രഫഷണല്‍ പ്രതിഭകളുടെ ലഭ്യതയും ഇന്ത്യയുടെ ചടുലമായ നവീകരണ ആവാസവ്യവസ്‌ഥയും, ഇറ്റലിയുടെ നൂതന വ്യാവസായികശേഷിയും ചേരുമ്പോള്‍ ഈ മേഖലകളിലെ നമ്മുടെ സഹകരണം സ്വാഭാവികവും തന്ത്രപരവുമായി മാറുന്നു. നമ്മുടെ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും.

ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്‌ഥാനസൗകര്യങ്ങള്‍ക്ക്‌ ഇതിനകം ലോകരാജ്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച്‌ 'ോബല്‍ സൗത്തി'ല്‍, വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌ നിര്‍മിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്‌വ്യവസ്‌ഥയിലും ഇതിനകം സ്വാധീനം ചെലുത്തുന്നു. നിര്‍മിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന്‌ ഉറപ്പാക്കാന്‍ ഇന്ത്യയും ഇറ്റലിയും ദീര്‍ഘകാലമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഈ കാഴ്‌ചപ്പാടില്‍, ഇന്ത്യയും ഇറ്റലിയും നിര്‍മിതബുദ്ധിയെ സമഗ്ര വികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു;വിശേഷിച്ച്‌ 'ോബല്‍ സൗത്ത്‌' രാജ്യങ്ങള്‍ക്ക്‌ ഇത്‌ ഏറെ ഉപകാരപ്പെടും. ഡിജിറ്റല്‍ പൊതുമേഖലാ അടിസ്‌ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പകരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്‌ഥാനത്തു മനുഷ്യനെ പ്രതിഷ്‌ഠിക്കുന്ന ഇന്ത്യയുടെ കാഴ്‌ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തില്‍ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത അല്‍ഗോര്‍എത്തിക്‌സ്‌പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്‌ഠിതമായി, നിര്‍മിതബുദ്ധി സാമൂഹികശാക്‌തീകരണത്തിനുള്ള പ്രേരകഘടകമായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ നമ്മുടെ പങ്കാളിത്തം ലക്ഷ്യമിടുന്നു. നമ്മുടെ ഈ സമീപനം ഇന്ത്യയുടെ ഡിജിറ്റല്‍ വ്യാപ്‌തിയെ ഇറ്റലിയുടെ ധാര്‍മികവ്യാവസായിക വൈദഗ്‌ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന്‌ ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ഡിജിറ്റല്‍ സഹകരണം, ശേഷി വര്‍ധിപ്പിക്കല്‍, പ്രതിരോധശേഷിയുള്ള സൈബര്‍ അടിസ്‌ഥാനസൗകര്യങ്ങള്‍ എന്നിവയിലെ മികച്ച അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങള്‍ക്കും നിര്‍മിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്‌തവുമായ ഡിജിറ്റല്‍ ഇടം സൃഷ്‌ടിക്കാന്‍ നാം ലക്ഷ്യമിടുന്നു.

ഈ കാഴ്‌ചപ്പാടാണ്‌ ഇറ്റലിയുടെ 'ജി7' അധ്യക്ഷപദവിയുടെയും ന്യൂഡല്‍ഹിയില്‍ നടന്ന 'എ.ഐ ഇംപാക്‌ട്‌ സമ്മിറ്റ്‌ 2026'ന്റെ ഫലങ്ങളുടെയും കാതല്‍. നിര്‍മിതബുദ്ധിയെ മനുഷ്യന്‍ മനുഷ്യനുവേണ്ടി സജ്‌ജമാക്കിയ സങ്കേതമായി കാണുക എന്നതിനര്‍ഥം, സാങ്കേതികവിദ്യക്ക്‌ ഒരിക്കലും വ്യക്‌തികള്‍ക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതുചര്‍ച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത്‌ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ശക്‌തമായി ഉറപ്പിച്ചു പറയുക എന്നതാണ്‌. പരസ്‌പരം കൂട്ടിയിണക്കപ്പെടുന്ന ഈ ലോകത്ത്‌, സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ സമീപനം ഈ വെല്ലുവിളിയെ ആശ്രയിച്ചാണു

നിലകൊള്ളുന്നത്‌. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉള്‍ക്കൊള്ളുന്നു. ബഹിരാകാശ പര്യവേഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്‌റോസേ്‌പസ്‌ എന്‍ജിനീയറിങ്‌ വൈദഗ്‌ധ്യവും, സംയുക്‌ത സംരംഭങ്ങള്‍ക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങള്‍ നല്‍കുന്നു. രാജ്യങ്ങളുടെ സമൃദ്ധി ഉറപ്പാക്കുന്നതില്‍ സുരക്ഷയും സ്‌ഥിരതയും അനിവാര്യമായി തുടരുന്നു. പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്‌തമാക്കാന്‍ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിര്‍ണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭകരവാദം, രാജ്യാന്തര ക്രിമിനല്‍ശൃംഖലകള്‍, ലഹരിമരുന്നുകടത്ത്‌, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്‌ തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത്‌ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാന സ്‌തംഭമാണ്‌ ഊര്‍ജം. വൈവിധ്യമാര്‍ന്ന ഊര്‍ജസ്രോതസുകളിലേക്കുള്ള ആഗോള പരിവര്‍ത്തനത്തിന്‌, നവീകരണവും നിക്ഷേപവും സഹകരണവും ആവശ്യമാണ്‌. പുനരുല്‍പ്പാദക ഊര്‍ജം മുതല്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യകള്‍ വരെയും സ്‌മാര്‍ട്ട്‌ ഗ്രിഡുകള്‍ മുതല്‍ പ്രതിരോധശേഷിയുള്ള അടിസ്‌ഥാനസൗകര്യങ്ങള്‍ വരെയും ഇന്ത്യയും ഇറ്റലിയും സഹകരിക്കുന്നു. ഹരിത ഹൈഡ്രജന്‍ കയറ്റുമതിയുടെ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമം വലിയ സാധ്യതകള്‍ നല്‍കുന്നു;ഇതു പുനരുല്‍പ്പാദക

അടിസ്‌ഥാനസൗകര്യങ്ങളിലെ ഇറ്റലിയുടെ നൂതന സാങ്കേതികവിദ്യയ്‌ക്കും യൂറോപ്പിന്റെ ഊര്‍ജ കവാടമെന്ന നിലയിലുള്ള തന്ത്രപരമായ പങ്കിനും തികച്ചും അനുയോജ്യമാണ്‌. ഇന്ത്യയുടെ നേതൃത്വത്തിലുള്ള പ്രധാന സംരംഭങ്ങളായ അന്താരാഷ്‌ട്ര സൗരസഖ്യം (ഐ.എസ്‌.എ), ദുരന്ത നിവാരണ അടിസ്‌ഥാനസൗകര്യങ്ങള്‍ക്കായുള്ള സഖ്യം(സി.ഡി.ആര്‍.ഐ), ആഗോള ജൈവ ഇന്ധന സഖ്യം (ജി.ബി.എ) എന്നിവയില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പമുള്ള നമ്മുടെ സഹകരണവും ഈ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്‌.

ഭൗതികഡിജിറ്റല്‍മാനുഷിക ബന്ധമാണു നമ്മെ പരസ്‌പരം കോര്‍ത്തിണക്കുന്നത്‌. ആഗോള സമ്പദ്‌വ്യവസ്‌ഥയുടെ രണ്ടു നിര്‍ണായക കേന്ദ്രങ്ങളായ ഇന്‍ഡോപസഫിക്കിന്റെയും മെഡിറ്ററേനിയന്റെയും ഹൃദയഭാഗത്താണ്‌ ഇന്ത്യയും ഇറ്റലിയും സ്‌ഥിതിചെയ്യുന്നത്‌. ഈ മേഖലകളെ വെവ്വേറെയായി കാണാന്‍ കഴിയില്ല;മറിച്ച്‌, പരസ്‌പരം കൂടുതല്‍ കൂട്ടിയിണക്കപ്പെട്ട ഇടങ്ങളായി വേണം കാണാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തെ യൂറോപ്പുമായി കൂട്ടിയിണക്കുന്ന വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം, ഡേറ്റ, ആശയങ്ങള്‍ എന്നിവയുടെ പ്രധാന ഇടനാഴിയായ, ഇന്‍ഡോമെഡിറ്ററേനിയന്‍എന്നു വിശേഷിപ്പിക്കാവുന്ന ഒന്നിന്റെ ഉദയത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്‌. പരസ്‌പരം കൂട്ടിയിണക്കപ്പെട്ട ഈ ഇടത്തിലാണു നമ്മുടെ ബന്ധം സ്വാഭാവികമായും സവിശേഷ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു വികസിക്കുന്നത്‌. രണ്ടു ഭൂഖണ്‌ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും പുതിയ ആഗോള ചലനാത്മകതയ്‌ക്കു രൂപം നല്‍കുകയും ചെയ്യുന്ന ഒന്നായി അതു മാറുന്നു.

ഈ പശ്‌ചാത്തലത്തില്‍, ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി, ആധുനിക ഗതാഗതഅടിസ്‌ഥാനസൗകര്യങ്ങള്‍, ഡിജിറ്റല്‍ ശൃംഖലകള്‍, ഊര്‍ജസംവിധാനങ്ങള്‍, അതിജീവനശേഷിയുള്ള വിതരണശൃംഖലകള്‍ എന്നിവയിലൂടെ നമ്മുടെ മേഖലകളെ തമ്മില്‍ കൂട്ടിയിണക്കാന്‍ ലക്ഷ്യമിട്ടുള്ള കാഴ്‌ചപ്പാടിനെയാണു പ്രതിനിധാനം ചെയ്യുന്നത്‌. ഈ കാഴ്‌ചപ്പാട്‌ യാഥാര്‍ഥ്യമാക്കാന്‍ മറ്റു പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇറ്റലിയും പ്രതിജ്‌ഞാബദ്ധമാണ്‌.

നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള അഗാധമായ പങ്കാളിത്തവും ശാശ്വതമായ സാംസ്‌കാരിക ബന്ധവും പ്രയോജനപ്പെടുത്തി, പൊതുവായ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കഴിയും. ഇന്ത്യന്‍ സംസ്‌കാരത്തില്‍, ധര്‍മംഎന്ന ആശയം നമ്മുടെ പ്രവര്‍ത്തനങ്ങളെ നയിക്കേണ്ട ഉത്തരവാദിത്വബോധത്തെ ഓര്‍മിപ്പിക്കുന്നു. അതേസമയം, 'വസുധൈവ കുടുംബകം'ലോകം ഒരു കുടുംബംഎന്ന തത്വം പരസ്‌പരം കൂട്ടിയിണക്കപ്പെട്ട ഈ ഡിജിറ്റല്‍ യുഗത്തില്‍ കരുത്തോടെ പ്രതിഫലിക്കുന്നു. ഇത്തരത്തിലുള്ള മൂല്യങ്ങള്‍, നവോത്ഥാനത്തില്‍ വേരൂന്നിയതും ഓരോ വ്യക്‌തിയുടെയും അന്തസിനും, ജനങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കാനുള്ള സംസ്‌കാരത്തിന്റെ കരുത്തിനും പ്രാധാന്യം നല്‍കുന്നതുമായ ഇറ്റലിയുടെ മാനവിക പാരമ്പര്യത്തില്‍ സ്വാഭാവികമായ അനുരണനം കണ്ടെത്തുന്നു. അതിനാല്‍, നമ്മുടെ ജനങ്ങളെ കേന്ദ്രസ്‌ഥാനത്ത്‌ നിര്‍ത്തി, കരുത്തുറ്റതും ഭാവിയിലേക്ക്‌ ഉറ്റുനോക്കുന്നതുമായ ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന്‌ അടിത്തറയിടാനാണു നാം ലക്ഷ്യമിടുന്നത്‌.


നരേന്ദ്ര മോദി (പ്രധാനമന്ത്രി)

ജോര്‍ജിയ മെലോണി (ഇറ്റാലിയന്‍ പ്രധാനമന്ത്രി)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

തേനീച്ച: പ്രകൃതിയുടെ സൂക്ഷ്‌മ നിര്‍മാതാക്കള്‍

കേരളം യു.പിയല്ല; അതിനേക്കാള്‍ മികച്ചതുമല്ല ചില കാര്യങ്ങളില്‍

കേരളം യു.പിയല്ല; അതിനേക്കാള്‍ മികച്ചതുമല്ല ചില കാര്യങ്ങളില്‍

വാഗ്‌ദാനങ്ങളില്‍നിന്ന്‌ ഭരണ നടപടികളിലേക്ക്‌

വാഗ്‌ദാനങ്ങളില്‍നിന്ന്‌ ഭരണ നടപടികളിലേക്ക്‌

ക്യാപ്‌റ്റന്‍ വി.ഡി; ടീം കെ.സി.

ക്യാപ്‌റ്റന്‍ വി.ഡി; ടീം കെ.സി.

ജനവിശ്വാസം കരുത്താകട്ടെ

ജനവിശ്വാസം കരുത്താകട്ടെ

പ്രഹരമായി 
ഇന്ധനവില വര്‍ധന

പ്രഹരമായി ഇന്ധനവില വര്‍ധന