
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും. എസ്.ഐ.ടി തലവന്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ജില്ലയിലെ ത്തുന്നത്. അക്രമത്തിന് ഇരയായവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെയും മൊഴി രേഖപ്പെടുത്തുകയാണ് സംഘത്തിന്റെ ഇന്നത്തെ ലക്ഷ്യം.
നിലവിലെ ആലപ്പുഴ നിയുക്ത എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എ.ഡി. തോമസ്, മറ്റൊരു നേതാവായ അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരില്‍ നിന്നാണ് സംഘം ആദ്യം മൊഴിയെടുക്കുക. മര്‍ദനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജോജിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഈ സാഹചര്യത്തില്‍, പുതിയ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുന്നതോടെ അട്ടിമറിക്കപ്പെട്ട തെളിവുകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാര്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത് നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.






