More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തലശേരി ഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നും കാണാതായി ; നിര്‍ണ്ണായക തെളിവ് എലി കരുണ്ടുകൊണ്ടുപോയി...!

Authored by ജെബി പോള്‍ | Last updated: 20 May 2026, 9:31 AM | 2 min read

Print
Thalassery Fazal Murder Case: Blood-stained Handkerchief Missing From Court
കൊച്ചി : തലശേരി ഫസല്‍ വധക്കേസില്‍ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നും കാണാതായി. ഇന്നലെ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി രണ്ടു മുമ്പാകെയാണു വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്. നിയുക്ത എം.എല്‍.എ. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണു കേസിലെ പ്രതികള്‍.


തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സി.ബി.ഐ. അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സി.ജെ.എം. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ കോടതിയില്‍ തുറന്നുനോക്കിയപ്പോഴാണു തൂവാല അതിലില്ലെന്നു മനസിലായത്. തൂവാല സൂക്ഷിച്ച ബ്രൗണ്‍ കടലാസ് കവറിനു മുകളില്‍ 'ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി' എന്ന് എഴുതിവച്ചിരിക്കുന്നു.


തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. തുടര്‍ന്നു മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ചശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചിരിക്കുന്നു. അതിനു മുകളിലാണു എലി കരണ്ടുകൊണ്ടു പോയെന്ന് എഴുതിവച്ചിരിക്കുന്നത്. തൊണ്ടി മുതലിന്റെ സൂക്ഷിപ്പു ചുമതല തൊണ്ടി ക്ലര്‍ക്കി(പ്രോപ്പര്‍ട്ടി ക്ലര്‍ക്ക്)നാണ്.


ധര്‍മ്മടം- ആണ്ടല്ലൂര്‍ ഭാഗത്ത് റോഡില്‍ കിടന്നാണു തൊണ്ണൂറു ശതമാനവും രക്തം പുരണ്ട നിലയില്‍ യൂവാല കിട്ടിയത്. സമീപത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍.എസ്.എസ്. പ്രവര്‍ത്തകരിലേക്ക് എത്തിക്കാനാണു ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതെന്നാണു സി.ബി.ഐയുടെ വാദം. ഫസലിന്റെ തൂവാല മൃതദേഹത്തില്‍നിന്നു കണ്ടെടുത്തിരുന്നു.


തുവാല റോഡരികില്‍ കിടക്കുന്നത് ആദ്യം കണ്ടയാള്‍ സി.ഐ.ടി.യു. ചെത്തുതൊഴിലാളി യൂണിയന്‍ അംഗമാണ്. ഇയാളെ ഇന്നലെ വിസ്തരിച്ചപ്പോഴാണു തൊണ്ടി വിളിച്ചുവരുത്തിയത്. തൂവാല കിടക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും ഇക്കാര്യത്തെപ്പറ്റി കേട്ടിട്ടില്ലെന്നുമാണു സാക്ഷി ഇപ്പോള്‍ പറയുന്നത്. തൂവാല ആസൂത്രിതമായി എടുത്തു മാറ്റിയതാണെന്നു സി.ബി.ഐ. വാദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് സി.ബി.ഐ. തെളിവായി സമര്‍പ്പിച്ചിട്ടുള്ളതിനാല്‍, തൂവാല നഷ്ടപ്പെട്ടാലും കേസ് തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണു സി.ബി.ഐ.


ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ്, താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതെറ്റിക്കാനെന്നാണു സി.ബി.ഐ. വാദിച്ചത്. ഫസലിന്റെ സഹോദരന്‍ സത്താര്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നതിന്റെ തെളിവാണു തുടരന്വേഷണ ഹര്‍ജിയെന്നും സി.ബി.ഐ. നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.


ഗൂഢാലോചന കുറ്റമാണു കാരായി രാജനും ചന്ദ്രശേഖരനുമെതിരേ സി.ബി.ഐ. ചുമത്തിയിരിക്കുന്നത്. നിലവില്‍ തലശേരി നഗരസഭ കൗണ്‍സിലറായ കാരായി ചന്ദ്രശേഖരന്‍ ഏഴാം പ്രതിയാണ്. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയîാന്‍ കാരായി രാജനു കോടതി അവധി അനുവദിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍, ജനപ്രതിനിധിയായിരിക്കാന്‍ ഇരുവരും അയോഗ്യരാകും. 2006 ഒക്‌ടോബര്‍ 22 നാണു എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടത്.


Tags

  • fazal muirder case
  • towel

About Author:

Author photo

ജെബി പോള്‍

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും