
മരട്: പിടിയിലായ പൊന്നാനി സ്വദേശിനി മഞ്ജിമയെ കുടുക്കിയത് പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതത്തോടുള്ള ആസക്തിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജിമ പിന്നീട് മോഡലിംഗിലേക്ക് മാറുകയായിരുന്നു. മോഡലിങ്ങിനായി എറണാംകുളത്ത് പോയി വരാറുള്ള മഞ്ജിമ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി മാറിയെന്നു പോലീസ് പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വിദേശത്ത് പോയി വന്നത്.
മഞ്ജിമക്കൊപ്പം മറ്റു യുവതികളേയും വിദേശത്തേക്ക് കൊണ്ടു പോയതായാണ് വിവരം. സാധാരണ കുടുംബത്തിലെ അംഗമായ മഞ്ജിമയ്ക്ക് മോഡലിങിലൂടെ പണവും പ്രശസ്തിയും വന്ന് ചേര്‍ന്നതോടെ ഇത്തരം കൂട്ടുകെട്ടുകളും ധാരാളമായി. നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശിനി അലീന (29), ആലുവ സ്വദേശിനി സിന്ധു (50) എന്നിവരും പിടിയിലായിരുന്നു. മരട് പോലീസ് പൊന്നാനിയിലെത്തിയാണ് മഞ്ജിമയെ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയായ സ്‌റ്റോയ്‌സി (സിന്ധു), തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ മോഡലുമായ അലീന എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നാണു സൂചന. പിടിയിലായ അലീന മുമ്പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്കു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. സ്‌റ്റോയ്‌സിയും അലീനയുമാണ് യുവതികളെ കണ്ടെത്തി ദുബായിലെത്തിക്കുന്ന ഏജന്റുമാര്‍ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
നവംബറില്‍ വൈറ്റിലയിലെ ഹോട്ടലില്‍ വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ രണ്ടു കൊല്ലം സ്വദേശികള്‍ക്കൊപ്പം അലീനയും അറസ്റ്റിലായിരുന്നു. ജില്ലയിലെ ഒരു ഗുണ്ടയുടെ സുഹൃത്ത് എന്ന രീതിയിലാണ് അന്ന് അലീനയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിച്ചത്. ജില്ലയിലെ രണ്ട് ഗുണ്ടകള്‍ അടക്കമുള്ളവരുമായി നില്‍ക്കുന്ന അലീനയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സ്‌റ്റോയ്‌സിയെ ലുക്ക്ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിമാനത്താളവത്തില്‍ തടഞ്ഞുവയ്ക്കുകയും കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.






