More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി യില്‍ സൗജന്യയാത്ര ; പ്രതിമാസം ഉണ്ടാകുന്ന ബാദ്ധ്യത 90 കോടി ; ഇലക്ട്രിക് ബസുകള്‍ കൊണ്ടുവന്നേക്കും

Authored by Web Desk | Last updated: 20 May 2026, 10:23 AM | 1 min read

Print
Free KSRTC Travel for Women: Scheme Restricted to Ordinary Buses Under UDF’s Indira Guarantee
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക പദ്ധതിയായ കെ.എസ്.ആര്‍.ടി.സി. യില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യയാത്ര സര്‍ക്കാരിന് പ്രതിമാസം ഉണ്ടാകുന്ന ബാദ്ധ്യത 90 കോടി. പദ്ധതി വലിയ സാമ്പത്തിക ഭാരം വരുത്തിവെക്കുമെങ്കിലും സാമ്പത്തിക സ്ഥിതിയോ വരുമാന പരിധിയോ നോക്കാതെ എല്ലാ വനിതകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാനാണ് നീക്കം.


നിലവില്‍ ശമ്പളത്തിന് 50 കോടിയും പെന്‍ഷന് 80 കോടിയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ധനവില വര്‍ധനവ് മൂലം മൂന്ന് കോടിയായിരിക്കും അധികച്ചെലവ് വരിക. സൗജന്യ യാത്ര കൂടിയാകുമ്പോള്‍ 220 കോടി നല്‍കേണ്ടി വരും. ഒരു ഗുണവശം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കാണുന്നുണ്ട്. സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്യുമ്പോള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാരും ഒപ്പം യാത്ര ചെയ്യാന്‍ സാധ്യതയുണ്ടെന്നും, ഇത് ടിക്കറ്റ് വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.


അതേസമയം ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ട്്. സാധാരണ ബസില്‍ പ്രതിദിനം 700 മുതല്‍ 1,000 വരെ യാത്രക്കാരാണ് കയറുന്നത്. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുള്ള ഡീസല്‍ ബസുകള്‍ മാത്രം ഉപയോഗിച്ച് സൗജന്യയാത്ര മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കൃത്യമായി വിനിയോഗിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.


നിലവില്‍ സംസ്ഥാനത്തുള്ള 4,700 ഓളം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മൂവായിരത്തോളം ഓര്‍ഡിനറി ബസുകളാണ്. ഇതില്‍ 300 സിറ്റി ഫാസ്റ്റ് ബസുകള്‍ ഒഴികെയുള്ള എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും സൗജന്യയാത്ര അനുവദിക്കും. എന്നാല്‍ 1,400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചറുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശീയരായ സ്ത്രീകള്‍ക്ക് സൗജന്യയാത്രയ്ക്കായി പ്രത്യേക സ്മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, കേരളത്തില്‍ ഇത്തരം നിബന്ധനകള്‍ ഉണ്ടാകില്ല. തമിഴ്നാട് മാതൃക പിന്തുടര്‍ന്ന് കാര്‍ഡുകളില്ലാതെ തന്നെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാം.


Tags

  • ksrtc
  • free travel for women

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും