
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്. മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അന്തിമ പട്ടിക സമര്‍പ്പിച്ചു.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ നടന്ന ദിവസം രാത്രി തന്നെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നുവെന്നും, ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണ് പട്ടിക കൈമാറാന്‍ ഇന്നു രാവിലെ വരെ കാത്തിരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മാത്യു കുഴല്‍നാടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ മൂവാറ്റുപുഴയില്‍ പരസ്യ പ്രതിഷേധം ഉയര്‍ന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളും നയിച്ച കുഴല്‍നാടനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു.
കെ. മുരളീധരന് ആരോഗ്യം, ദേവസ്വം, വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്, അനില്‍ കുമാര്‍ റവന്യൂ, സണ്ണി ജോസഫ് വൈദ്യുതി, പി.കെ. ബഷീര്‍ പൊതുമരാമത്ത്, കെ.എം. ഷാജി തദ്ദേശസ്വയംഭരണം, ബിന്ദു കൃഷ്ണ തൊഴില്‍, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം, സിനിമ , എം. ലിജു സഹകരണം, എക്സൈസ് എന്‍. ഷംസുദീന്‍ പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, ടി. സിദ്ദിഖ് കൃഷി സി.പി. ജോണ്‍ ഗതാഗതം, അനൂപ് ജേക്കബ് സിവില്‍ സപ്ലൈസ് തുളസി പിന്നാക്ക ക്ഷേമം ഒ.ജെ. ജനീഷ് യുവജന ക്ഷേമം






