
വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയില്‍ ഇസ്മയില്‍ അഭിനയിച്ചിട്ടുണ്ട്. ''അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍ ഇസ്മയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു.ആദരാഞ്ജലികള്‍'', വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇസ്മയിലിനെയും സുഹൃത്തിനെയും കണ്ണവത്ത് വച്ച് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്ഭുതദ്വീപിന് പുറമെ മറ്റ് നിരവധി സിനിമകളിലും ഇസ്മയില്‍ അഭിനയിച്ചിട്ടുണ്ട്.






