കടുത്ത അത്യുഷ്ണത്തിലും ജലക്ഷാമത്തിലും വന്യജീവികള്‍ നേരിടുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് ഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള ഒരു വീഡിയോ. യവത്മാല്‍ ജില്ലയിലെ ഖണ്ഡാല ഘട്ടില്‍ വച്ച്, ദാഹിച്ചുവലഞ്ഞ ഒരു കുരങ്ങന്‍ വെള്ളത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ബസിന് മുന്നിലേക്ക് ചാടിവീണ് വഴിതടയുന്നതിന്റെ ഈ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു. കനത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് അവശനായ കുരങ്ങന്‍, െ്രെഡവറും യാത്രക്കാരും ഓടിക്കാന്‍ ശ്രമിച്ചിട്ടും മാറാന്‍ കൂട്ടാക്കിയില്ല.
മൃഗത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ യാത്രക്കാര്‍ ജനലിലൂടെ വെള്ളക്കുപ്പി നീട്ടിയതോടെ കുരങ്ങന്‍ വേഗത്തില്‍ വെള്ളം കുടിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ കാട്ടില്‍ നിന്ന് മറ്റ് നിരവധി കുരങ്ങന്‍മാരും ഓടിയെത്തി ബസിന് ചുറ്റും കൂടുകയും, ഒരു തുള്ളി വെള്ളത്തിനായി അവ പരസ്പരം മത്സരിക്കുകയും ചെയ്തു. ഈ ഹൃദയഭേദകമായ കാഴ്ച കണ്ട് വിഷമിച്ച യാത്രക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന കുടിവെള്ളക്കുപ്പികള്‍ മുഴുവന്‍ കുരങ്ങന്‍മാര്‍ക്കായി വെച്ചുനീട്ടുകയായിരുന്നു. ബസ് യാത്രക്കാരിയായ ലത ശ്രീവാസ് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ആഗോളതാപനത്തിന്റെ ശക്തമായ മുന്നറിയിപ്പാണെന്ന് പലരും പ്രതികരിച്ചു.
ഈ സംഭവത്തോടെ വനംവകുപ്പിനെതിരെ പ്രദേശവാസികളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വേനല്‍ക്കാലത്ത് വനത്തിനുള്ളില്‍ കൃത്രിമ ജലാശയങ്ങള്‍ ഒരുക്കാറുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഖണ്ഡാല ഘട്ടില്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് മൂകജീവികളെ ജീവന്‍ പണയം വെച്ച് റോഡിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

Comments