
കൊച്ചി: പാര്യത്തുകാവ് കുടിയൊഴുപ്പിക്കല്‍ വിഷയത്തില്‍ സംയമനം പാലിക്കാന്‍ സര്‍ക്കാര്‍. വിഷയം സിപിഐഎമ്മും കെപിഎംഎസും അടക്കമുള്ളവര്‍ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം വലിയ നടപടിയുണ്ടാകില്ലെന്നാണ് സൂചനകള്‍. കുടിയൊഴിപ്പിക്കാന്‍ കോടതിവിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഇവിടെ ഇന്ന് കോടതിയുടെ നിര്‍ദേശം ഉള്ളതിനാല്‍ അഭിഭാഷക കമ്മീഷന്‍ എത്തിയേക്കും. അനധികൃതമായി താമസിക്കുന്നെന്ന് ആരോപിക്കപ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കില്ലെന്ന് മന്ത്രി റോജി എം ജോണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിഷയം ഉണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മന്ത്രി റോജി എം ജോണിനെയായിരുന്നു. ഈ വിഷത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച പ്രശ്‌നം വീണ്ടും പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ കക്ഷി ചേരാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കോടതി എതിരായാല്‍ പുന:രധിവസിപ്പിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഭൂമി സ്വകാര്യവ്യക്തിയ്ക്ക് അനുവദിച്ചതിനെ തുടര്‍ന്ന് എട്ടു കുടുംബങ്ങളാണ് കുടിയൊഴിക്കല്‍ ഭീതിയില്‍ കഴിയുന്നത്. ഇവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎമ്മും കെ.പി.എം.എസും സ്ഥലത്ത് സമരപ്പന്തല്‍ കെട്ടിയിട്ടുണ്ട്. അതേസമയം വിവാദ ഭൂമിയില്‍ മുമ്പ് 19 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നും വീണ്ടും അളക്കണമെന്നും ഉന്നതിക്കാര്‍ പറയുന്നുണ്ട്.
പ്രദേശത്തെ നിലവിലെ സങ്കീര്‍ണമായ ക്രമസമാധാന സാഹചര്യവും മാനുഷിക പരിഗണനകളും കോടതിയെ ബോധ്യപ്പെടുത്തി സാവകാശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ സാവകാശം തേടാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തില്‍ തീരുമാനമായി. പദേശത്തെ നിലവിലെ സങ്കീര്‍ണമായ ക്രമസമാധാന സാഹചര്യവും മാനുഷിക പരിഗണനകളും കോടതിയെ ബോധ്യപ്പെടുത്തി സാവകാശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. കുടിയൊഴിപ്പിക്കല്‍ നടപടിക്കുള്ള സമയപരിധി ഈ മാസം 26 വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.
വേനലവധിക്കു മുമ്പ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിക്ക് നിര്‍ദേശം നല്‍കി മാര്‍ച്ച് 19ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ടി.ആര്‍. രവി ഭേദഗതി വരുത്തിയത്. സ്വകാര്യ ഭൂമി കൈയേറിയെന്ന് ആരോപിച്ച് 1984ല്‍ തുടങ്ങിയ നിയമനടപടികള്‍ സുപ്രീം കോടതി വരെ എത്തിയപ്പോഴും ഒഴിപ്പിക്കലിന് അനുകൂലമായ ഉത്തരവാണുണ്ടായത്. ഇതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേനലവധിക്കു മുമ്പ് പോലീസ് സഹായത്തോടെയും കൂടിയൊഴിപ്പിക്കല്‍ ഉത്തരവ് നടപ്പാക്കാന്‍ സിവില്‍ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് കുടിയൊഴിപ്പിക്കലിന് അധികൃതര്‍ എത്തിയെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നടപ്പായില്ല. ഇന്നേക്കകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പെരുമ്പാവൂര്‍ സിവില്‍ കോടതിയുടെ അന്ത്യശാസനം. ഇതിനിടെയാണ് സ്‌റ്റേ.






