More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസന്വേഷണത്തില്‍ തൃപ്തനല്ല, സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് കെ മുരളീധരന്‍

Authored by Web Desk | Last updated: 25 May 2026, 9:54 AM | 1 min read

Print
minister-k-muraleedharan-says-he-is-not-satisfied-with-investigation-into-sabarimala-gold-theft-case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്ത്. കേസ് അന്വേഷിച്ച സംഘത്തിന് മേല്‍ മുന്‍ മുഖ്യമന്ത്രിയുടെ ശക്തമായ സ്വാധീനം ഉണ്ടായെന്നും, അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അന്വേഷണം തൃപ്തികരമല്ലെന്ന കാര്യം പ്രതിപക്ഷത്തിരുന്നപ്പോള്‍ തന്നെ തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും ഓര്‍മ്മിപ്പിച്ചു.


അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയായതിനാല്‍ അവര്‍ക്കെതിരെ നെഗറ്റീവ് പരാമര്‍ശങ്ങള്‍ ഒന്നും കോടതി നടത്തിയിട്ടില്ലെങ്കിലും, സംഘത്തെ പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ. മുരളീധരന്‍ അറിയിച്ചു.


ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്‌നപരിഹാരത്തിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏര്‍പ്പെടുത്തുന്നതിനും മറ്റുമുള്ള ഈവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ

മോഡിഫിക്കേഷനും വേണ്ട, അഭ്യാസവും വേണ്ട; വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ എംവിഡി

മോഡിഫിക്കേഷനും വേണ്ട, അഭ്യാസവും വേണ്ട; വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ എംവിഡി

ഇന്ത്യക്കാരായ അമ്മയും മകനും യുകെയിൽ മേയർമാർ; മകൻ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മേയർ!

ഇന്ത്യക്കാരായ അമ്മയും മകനും യുകെയിൽ മേയർമാർ; മകൻ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മേയർ!

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്

പ്ലസ് വണ്‍ അഡ്മിഷന്‍: നടപടികള്‍ ഇന്ന് ആരംഭിക്കും, അറിയേണ്ടതെല്ലാം

പ്ലസ് വണ്‍ അഡ്മിഷന്‍: നടപടികള്‍ ഇന്ന് ആരംഭിക്കും, അറിയേണ്ടതെല്ലാം


ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണം എഡിജിപി ഓഫീസിലേക്ക്, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പി വി അന്‍വര്‍

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണം എഡിജിപി ഓഫീസിലേക്ക്, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പി വി അന്‍വര്‍