
കാനഡ: കൽഗറി സെൻ്റ് മേരീസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ മെയ് 29, 30 തീയതികളിൽ നടക്കും. കാത്തലിക്സ് ഓഫ് ദി ഈസ്റ്റ് ആന്റ് മലങ്കര മെട്രപോളിറ്റൻ മാർ ബെസേലിയോസ് മാർത്തോമാ മാത്യൂസ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കും. കാനഡ ഡയോസിസ് അസിസ്റ്റൻ്റ് മെട്രപോളിറ്റ സക്കറിയാസ് മാർ നിക്കോളോഓസ്, കുന്നംകുളം ഡയോസിസ് മെത്രോപോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. വികാരി ഫാ. ജോർജ്ജ് വർഗീസ്, കൺവീനർ ജോ വർഗീസ്, ട്രസ്റ്റി ഐവാൻ ജോൺ, സെക്രട്ടറി റിയോജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
മെയ് 22 ന് വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന, 23 ന് രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബാനയും. 24 ന് വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥന, 25, 26, 27, 28 തീയതികളിൽ വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥനയും പ്രയർ മീറ്റിങ്ങും ഉണ്ടായിരിക്കും. 29 ന് വൈകിട്ട് 5.45 ന് മെത്രാപ്പോലീത്തമാർക്ക് സ്വീകരണം. വൈകിട്ട് 6 ന് സന്ധ്യാ പാർത്ഥനയും പള്ളി പ്രതിഷ്ഠയുടെ ഒന്നാം ഘട്ടവും. 30 ന് രാവിലെ ഏഴിന് പള്ളി പ്രതിഷ്ഠയുടെ രണ്ടാം ഘട്ടവും വിശുദ്ധ കുർബാനയും, 11.30 ന് പൊതുയോഗം, 12.30 ന് കൈമുത്തും ഉച്ചഭക്ഷണവും. 31 ന് രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.






