ബോളിവുഡിന്റെ പ്രിയ സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന് ഇന്ന് ജന്മദിനം. സിനിമാ ലോകത്തു നിന്നും ആരാധകരില്‍ നിന്നും അദ്ദേഹത്തിന് ആശംസകളുടെ പ്രവാഹമാണ്. കരണ്‍ ജോഹറുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കരീന കപൂർ ഖാൻ, സോനം കപൂർ തുടങ്ങിയ പ്രമുഖരെല്ലാം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ കജോളിന്റെ ജന്മദിന കുറിപ്പാണ്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കജോൾ പ്രിയ സുഹൃത്തിന് മനോഹരമായ ജന്മദിനാശംസകൾ നേർന്നത്. കരണ്‍ ജോഹർ തന്റെ കവിളിൽ ചുംബിക്കുന്ന സന്തോഷകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി."ഹാപ്പി ഹാപ്പി ബർത്ത്ഡേ കരൺ. നമ്മൾ ഒരുമിച്ചുള്ള ഭൂരിഭാഗം ചിത്രങ്ങളും മങ്ങിയതാണ്, കാരണം നമ്മൾ ഇരുവർക്കും ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ലായിരിക്കാം," - കജോൾ കുറിച്ചു.

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള കരണും കജോളും വ്യക്തിജീവിതത്തിലും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതേസമയം, ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ താൻ നിർമ്മിച്ച്, മേയ് 22-ന് തിയേറ്ററുകളിലെത്തിയ 'ചന്ദ് മേരാ ദിൽ' എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന്റെ തിരക്കുകളിലാണ് കരണ്‍ ജോഹർ ഇപ്പോൾ. അനന്യ പാണ്ഡേയും ലക്ഷ്യയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് സോണിയാണ്. 'കുച്ച് കുച്ച് ഹോത്താ ഹേ', 'കഭി ഖുഷി കഭി ഗം...' തുടങ്ങിയ എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റുകളുടെ സംവിധായകനായ കരണ്‍ ജോഹറിന് സോഷ്യൽ മീഡിയയിലുടനീളം വൻ ജന്മദിനാഘോഷങ്ങളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.

Comments