
തായ്ലന്ഡിലെ ഫുക്കറ്റിലെ കലിം ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഫോട്ടോ ഷൂട്ടിനായി വനിതാ ടൂറിസ്റ്റ് പൂര്‍ണ്ണ നഗ്നയായി പോസ് ചെയ്തത് വിവാദമായി. ഈന്തപ്പനകള്‍ക്കിടയില്‍ നഗ്നയായി പോസ് ചെയ്ത വനിതയുടെ ചിത്രങ്ങള്‍ സുഹൃത്താണ് പകര്‍ത്തിയത്. മരക്കൊമ്പില്‍ തൂങ്ങിക്കിടന്നും വ്യത്യസ്ത പൊസിഷനുകളില്‍ പോസ് ചെയ്യുന്നതിനായി പാറകളില്‍ നില്‍ക്കുകയും ചെയ്ത യുവതിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
യുവതി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ ഏതാനും മീറ്റര്‍ അകലെ ബീച്ചിലെ സന്ദര്‍ശകരും പ്രാദേശിക മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. പരസ്യമായി നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ തായ് നിയമപ്രകാരം 5,000 ബാട്ട് (213 ഓസ്ട്രേലിയന്‍ ഡോളര്‍) വരെ പിഴ ലഭിക്കും. തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം സമാനമായ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. ഇന്തൊനീഷ്യന്‍ അവധിക്കാല ദ്വീപായ ബാലിയില്‍ നഗ്നതാ പ്രദര്‍ശനത്തിന് കനത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.






