നേര്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാന്തി മായാദേവി. ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകയായ ശാന്തി മായാദേവി തന്റെ വക്കീല്‍ ജീവിതം തുടങ്ങും മുമ്പ് ചാനല്‍ അവതാരകയായിരുന്നു. രമേഷ് പിഷാരടിയുമായി അന്നുള്ള പരിചയമാണ്. പിന്നീട് തന്റെ ഗാനഗന്ധര്വ്വന് സിനിമയില്‍ ശാന്തിയെ വക്കീലായി പിഷാരടി അഭിനയിപ്പിച്ചു. അതിനു ശേഷം ദൃശ്യം 2, നേര് എന്നീ സിനിമകളുടെ ഭാഗമാകാന്‍ ശാന്തിക്ക് കഴിഞ്ഞത്. നേര് എന്ന ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു താരം.
മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുന്ന ദൃശ്യം 3 ലും ശാന്തി മായാദേവിയുണ്ട്. മോഹൻലാലിന്റെ അഡ്വക്കേറ്റ് ആയി എത്തിയ ശാന്തി മായ ദേവിയുടെ കഥാപാത്രം ദൃശ്യം 2, ദൃശ്യം 3 എന്നീ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകർ ഒരിക്കലും മറക്കുകയില്ല.
ഇപ്പോഴിതാ ദൃശ്യം 3 ന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ തന്റെ അഭിഭാഷക ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഒരാളിനെക്കുറിച്ച് പറഞ്ഞ സംഭവമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഭാര്യയെ 21 വെട്ടുകള്‍ കൊണ്ട് കൊലപ്പെടുത്തിയ ഒരാളുടെ കേസിനെ കുറിച്ചാണ് താരം പറയുന്നത്. അങ്ങനെ ചെയ്യാൻ അയാള്‍ക്ക് കാര്യങ്ങള്‍ ഉണ്ടെന്നും വധശിക്ഷ വിധിച്ച ആ കുറ്റവാളിയുടെ കേസില്‍ ജീവപര്യന്തമായി കുറച്ചുകൊടുക്കാൻ തനിക്ക് ആയെന്നും താരം പറയുന്നു. മാത്രവുമല്ല അയാള്‍ പരോളില്‍ ഇറങ്ങുമ്പോള്‍ തന്നെ കാണാൻ വരാറുണ്ടെന്നും, ഒരു അഭിഭാഷക എന്ന നിലയില്‍ തനിക്ക് അയാളോട് സ്നേഹമുണ്ടെന്നും ശാന്തി മായാദേവി മനസ്സു തുറക്കുന്നു.
‘‘ഭാര്യയെ 21 വെട്ട് വെട്ടി കൊലപ്പെടുത്തിയ ഒരാളുടെ കേസ് ഞാന്‍ കൈകാര്യം ചെയ്തിരുന്നു. കോടതി അയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഞങ്ങള്‍ അപ്പീല്‍ നല്‍കിയാണ് അത് ജീവപര്യന്തമായി കുറപ്പിച്ചത്. ജയിലിലെ നല്ല നടപ്പ് കാരണം അദ്ദേഹം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ് ഉള്ളത്. ഇപ്പോള്‍ പരോളില്‍ ഇറങ്ങുമ്പോഴൊക്കെ അദ്ദേഹം എന്നെ കാണാന്‍ വരാറുണ്ട്. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച 10000 രൂപയൊക്കെ കൊണ്ടുവന്നിട്ട്, ‘വക്കീലേ ഇത് വെച്ചോ...’ എന്നുപറഞ്ഞ് എന്റെ കയ്യില്‍ തരും. ‘ഭാര്യ കൊല്ലപ്പെട്ടു, ഇനി ഇത് ആര്‍ക്ക് കൊടുക്കാനാണ്...’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
എന്റെ ഓഫീസിലുള്ളവര്‍ പോലും ഭാര്യയെ ഇത്രയും ക്രൂരമായി വെട്ടിക്കൊന്ന ഒരു ക്രിമിനലായാണ് ഇയാളെ കാണുന്നത്. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതിന്റെ പിന്നില്‍ വലിയൊരു പശ്ചാത്തലമുണ്ട്, ഒരു സ്റ്റോറിയുണ്ട്. നമ്മള് ഒന്നിനെയും ന്യായീകരിക്കുകയല്ല ചെയ്യുന്നത്. പക്ഷേ ഒരു അഭിഭാഷക എന്ന നിലയില്‍ മുന്‍വിധികള്‍ വെച്ച് പുലര്‍ത്താന്‍ കഴിയില്ല. ഞാന്‍ പറഞ്ഞ ഈ കക്ഷി പരോളില്‍ ഇറങ്ങി എന്റെ അടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ആ പതിനായിരം രൂപയില്‍ നിന്ന് ഒരായിരം രൂപ ഫീസായി എടുക്കും. ബാക്കി അദ്ദേഹത്തിന്റെ കൈയില്‍ തന്നെ കൊടുക്കും. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള കടയില്‍ പോയി ചായ കുടിക്കാറുണ്ട്. ക്രിമിനലുകളെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞ് പലരും വിമര്‍ശിച്ചേക്കാം. എന്നാല്‍ ഒരു അഭിഭാഷക എന്ന നിലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ആ മനുഷ്യനോട് എനിക്ക് സ്നേഹമുണ്ട്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് ചെയ്തതെന്ന് ആ കേസ് പഠിച്ച നമുക്കല്ലേ അറിയൂ.
ദൃശ്യത്തിലെ ജോര്‍ജുകുട്ടിക്ക് ഒരു കാരണമുണ്ടായിരുന്നു, സ്വന്തം കുടുംബത്തെ രക്ഷിക്കുക എന്നത്. അതുപോലെ ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളുണ്ടാകും. ഓരോന്നും ഓരോ വ്യക്തികളായും സാഹചര്യങ്ങളുമായുമാണ് കാണേണ്ടത്. സാഹചര്യങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും, മനുഷ്യനല്ലാത്ത രീതിയിലുള്ള പ്രവൃത്തികള്‍ ചെയ്യിക്കുന്നതും...
ഇന്നലെ ഞാന്‍ എന്റെ സീനിയറുമായി സംസാരിച്ചതേയുള്ളൂ. പുള്ളി റിപ്പര്‍ പ്രതിയായ പുതിയ കേസ് എടുത്തിട്ടുണ്ട്. റേപ്പ് ചെയ്ത് കൊലപ്പെടുത്തി എന്നതാവാം ഒരുപക്ഷേ കേസ്. അത് കേള്‍ക്കുമ്പോള്‍ ‘ഏഹ്.. റേപ്പ് ചെയ്ത് കൊന്നോ’ എന്ന് നമ്മള് ചിന്തിക്കും. സാധാരണ മനുഷ്യരെന്ന നിലയില്‍ ഇതൊക്കെ നമ്മളെ ബാധിക്കും, കേസ് വായിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ കേസിനെക്കുറിച്ച് മുന്‍വിധി ഉണ്ടായാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, കേസ് പഠിക്കാനും പറ്റില്ല...’’ ശാന്തി മായാദേവി പറഞ്ഞു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താരത്തിന്റെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. ചിലര്‍ ഈ പ്രതികരണത്തിന് പിന്തുണ നല്കുമ്പോള് മറ്റു ചിലര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ വമ്പൻ കളക്ഷൻ നേട്ടമാണ് നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റായി പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്.

Comments