
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ആസിഫിന്റെയും ഭാര്യ സമയുടെയും മനോഹരമായ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ദമ്പതികളുടെ 13 ാം വിവാഹവാര്‍ഷികം. ഏതോ വിദേശരാജ്യത്തു നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗം പോലുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട്.






