തൊണ്ണൂറുകളില്‍ തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെയും അസാധാരണമായ മെയ്വഴക്കത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരറാണിയാണ് മാധുരി ദീക്ഷിത്. സൗന്ദര്യം, ബഹുമുഖ അഭിനയ വൈദഗ്ധ്യം, വെള്ളിത്തിരയിലെ ഐക്കോണിക് നൃത്തച്ചുവടുകള്‍ എന്നിവയിലടക്കം തിളങ്ങി ഇന്ത്യൻ സിനിമയിലെ ‘ധക് ധക്’ ഗേളായി താരം അക്കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നു. ബിഗ്സ്ക്രീനില്‍ താരം വിസ്മയം തീർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാൽ കാലമേറെ കഴിഞ്ഞിട്ടും ആ സൗന്ദര്യത്തിനോ പ്രഭയ്ക്കോ ഒട്ടും മങ്ങലേറ്റിട്ടില്ല.
ബോളിവുഡിന്റെ എക്കാലത്തെയും ബ്യൂട്ടിഫുള്‍ ലേഡിയായ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കിടുന്ന ഫോട്ടോഷൂട്ടുകളെല്ലാം നിമിഷനേരം കൊണ്ട് തരംഗമായി മാറാറുണ്ട്. ട്രഡീഷണല്‍, മോഡേണ്‍, കാഷ്വല്‍ വെയറുകളില്‍ മാത്രമല്ല വെസ്റ്റേൺ ഗൗണുകളിലായാലും തന്റേതായ ഒരു സിഗ്നേച്ചർ സ്റ്റൈൽ കൊണ്ടുവരാന്‍ താരത്തിന് സാധിക്കാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും താരറാണിയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ മഴവില്ലഴകുള്ള സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഫ്ലൂയിഡ്, സാറ്റിൻ-സിൽക്ക് ഓംബ്രെ സാരിയിലാണ് താരം തിളങ്ങുന്നത്. ‘‘വേനൽക്കാല സൂര്യാസ്തമയത്തിൽ നിന്ന് കടമെടുത്തതുപോലെ തോന്നിക്കുന്ന നിറങ്ങളിലൂടെ കറങ്ങുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
അവിടവിടായി ഫ്ലോറല്‍ മോട്ടിഫ് വര്‍ക്കുള്ള ഡ്യൂവല്‍ ടോണ്‍ സാരിയുടെ മുകളിലെ പകുതിയിൽ ഫ്യൂഷിയ പിങ്കും, താഴത്തെ പകുതിയില്‍ മസ്റ്റര്‍ഡ് യെല്ലോയുമാണ്. ഇതിനൊപ്പം ടൈ-അപ്പ് ടാസൽ ഡീറ്റെയിലിംഗില്‍ കീഹോൾ നെക്ക്ലൈനും മാൻഡാരിൻ കോളറുമുള്ള പിങ്ക് സ്ലീവ്ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഫ്ലോറല്‍ ഷെയ്പ് കമ്മലുകളും മോതിരങ്ങളും ധരിച്ചിട്ടുണ്ട് താരം. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ പിങ്ക് ഫ്ലോറല്‍ ഹെയര്‍ ആക്സസറീസ് അണിഞ്ഞ് ബണ്‍ സ്റ്റൈലിലാണ് തലമുടി സെറ്റ് ചെയ്തിരിക്കുന്നത്. സാരിയില്‍ കാലാതീതമായ സൗന്ദര്യത്തില്‍ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
സിനിമയായാലും ഫാഷനായാലും പുത്തൻ ട്രെൻഡുകളെ സ്വന്തമാക്കുന്നതില്‍ മാധുരി എന്നും മുന്നിലാണ്. അതുകൊണ്ടു തന്നെയാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം മിസിസ് ദേശ്പാണ്ഡെ എന്ന ചിത്രത്തിലൂടെ മാധുരി ദീക്ഷിത് ഒ.ടി.ടിയിലും പ്രേക്ഷകപ്രീതി നേടിയത്. ഒരു സീരിയൽ കില്ലറുടെ പ്രധാന കഥാപാത്രത്തെയാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലറില്‍ താരം അവതരിപ്പിക്കുന്നത്. ഇരുണ്ട രഹസ്യങ്ങൾ മറയ്ക്കുന്ന, ശാന്തവും ദൈനംദിന ജീവിതവുമുള്ള ഒരു സാധാരണ സ്ത്രീയുടെ അസ്വസ്ഥമായ കഥയാണ് ഈ പരമ്പര പിന്തുടരുന്നത്. ഒടിടിയില്‍ സൂപ്പര്‍ഹിറ്റായി തുടരുകയാണ് താരത്തിന്റെ ഈ സീരീസ്.

Comments