തിരുവനന്തപുരം: സംസ്ഥാനത്തു സ്കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തേക്കു തുറന്ന ദിനംതന്നെ തലസ്ഥാനത്തു സ്കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്കൂള്‍ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ നിലംപൊത്തിയത്. കുട്ടികളും അധ്യാപകരും ജീവനക്കാരും മടങ്ങിയതിനുശേഷമായിരുന്നു അപകടം. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഓടിട്ട മേല്‍ക്കൂര താങ്ങിനിര്‍ത്തിയിരുന്ന തടികള്‍ ദ്രവിച്ചതിനെത്തുടര്ന്ന് അപകടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മേല്‍ക്കൂരയും അതിനു താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ വലിയ ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസറുടെയും സമീപത്തെയും മുറികളുടെ ഭാഗങ്ങളാണു പ്രധാനമായും തകര്‍ന്നത്. 30 ജീവനക്കാര്‍ ജോലിചെയ്യുന്ന ഓഫീസാണ് ഇത്. സ്കൂള്‍ പരിസരത്തുതന്നെയാണ് ഈ ഓഫീസും.
കെട്ടിടത്തിനു ലൈസന്‍സ് ഇല്ലായിരുന്നെന്നു ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പാറ്റൂര്‍ രാധാകൃഷ്ണന് ആരോപിച്ചു.
സംഭവത്തെക്കുറിച്ചു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ ഫിറ്റ്നസ് കൊടുക്കുന്ന സമയത്ത് അശ്രദ്ധ ഉണ്ടായതായി മന്ത്രി വ്യക്തമാക്കി. കെട്ടിടത്തിന്റെ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. മേല്‍ക്കൂര ഹെറിറ്റേജ് ബില്ഡിങ്ങായതിനാല് റിനൊവേറ്റ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിശദീകരണം.
കൃത്യമായ മറുപടി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. ഡി.ഡിയോടു വിശദീകണം തേടിയിട്ടുണ്ട്. ആരുടെ ഭാഗത്താണു വീഴ്ചവന്നതെന്നു പരിശോധിച്ച് നടപടിയുണ്ടാകും. മണ്‍സൂണ്‍ കാലത്ത് അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്നു നിര്‍ദേശിച്ചതാണ്. അതും പ്രത്യേകം പരിശോധിക്കും'-ഷംസുദ്ദീന് പറഞ്ഞു. അതേസമയം, കോര്പ്പറേഷന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നതല്ല തകര്‍ന്ന കെട്ടിടമെന്നു മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു.
എസ്.എസ്.കെ. ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും അതിന്റെ പരിപാലന ഉത്തരവാദിത്വം നഗരസഭയ്ക്കല്ലെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ചെമ്പഴന്തി ഉദയന്‍ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിതെന്നും ഏതു സര്‍ക്കാരാണെങ്കിലും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം സമയത്തു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
'കോര്‍പ്പറേഷന്റെ അധീനതയിലുള്ള സ്കൂളാണ്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്നതുപോലെ കോര്‍പ്പറേഷനും ഉത്തരവാദിത്വമുണ്ട്. കോര്‍പ്പറേഷനാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ടത്. കോര്‍പ്പറേഷനാണ് ആദ്യത്തെ ഉത്തരവാദിത്വം'-അദ്ദേഹം പറഞ്ഞു.

Comments