
പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അമേയ മാത്യു.‘അങ്ങനെ 33 ആയി' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിലൊന്നിന്റെ പശ്ചാത്തലത്തിൽ 'സിൻസ് 1993' എന്നും എഴുതിയിട്ടുണ്ട്. പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കമന്റ് ബോക്സിൽ എത്തുന്നത്.
'കരിക്ക്' വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമേയ മാത്യു. തുടർന്ന് ആട് 2, ദ പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സോഫ്റ്റ്വെയർ എൻജിനീയറായ കിരൺ കട്ടിക്കാരനാണ് അമേയയുടെ പങ്കാളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.







Comments