തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദിഖ് നിയമസഭയിലെ മീഡിയ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രിക്കൊപ്പമെത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍.
മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം മന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നത് അനുവദിക്കില്ലെന്ന് ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്' എന്നാവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്കരിക്കുമെന്നും അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമന് ഹാളില്‍നിന്ന് പുറത്തേക്കു പോയി. ഇതിനു ശേഷമാണ് മന്ത്രിയുടെ പത്രസമ്മേളനം പുനരാരംഭിച്ചത്.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ തിരുവനന്തപുരത്ത് മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫീസിന് മുമ്പിലുണ്ടായ അപകടത്തിലാണ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടത്.
ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന അമിതവേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.
ശ്രീറാം വെങ്കിട്ടരാമന് ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കാറിലുണ്ടായിരുന്നവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ടായിരുന്നിട്ടും മെഡിക്കല്‍ പരിശോധനകള്‍ വൈകിപ്പിച്ചത് അന്ന് പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

Comments