ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ കോടതി-1 മുന്‍പാകെ
OP MV No. 716/2023
ഹര്‍ജിക്കാരി: മിനികുമാരി പി.വി., 48 വയസ്, W/o. അജയകുമാര്‍, പടനിലത്ത് വീട്, പാലമേല്‍ മുറി, നൂറനാട് വില്ലേജ്, മാവേലിക്കര താലൂക്ക്.
എതൃകക്ഷി: 1. ഷണ്മുഖരാജ്, 24 വയസ്, S/o. രാജപ്പന്, കോമത്ത് വടക്കതില്‍ വീട്, പള്ളിക്കല്‍ കിഴക്കേമുറി, തെക്കേക്കര വില്ലേജ്, മാവേലിക്കര താലൂക്ക്, ആലപ്പുഴ.
2. ബിജുകുമാര്‍ രാധാകൃഷ്ണന്, S/o. രാധാകൃഷ്ണന്, ബിജുലാന്ഡ്, കുറത്തികാട്, തെക്കേക്കര വില്ലേജ്, മാവേലിക്കര താലൂക്ക്, ആലപ്പുഴ.
രണ്ടാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസിലെ രണ്ടാം എതിര്‍കക്ഷിയില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കി കിട്ടുന്നതിലേക്കും മറ്റുമായി ഹര്‍ജിക്കാരി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ ഹര്‍ജിയെ സംബന്ധിച്ച് ടി എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് 11-6-26 പകല്‍ 11 മണിക്ക് നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഡ്വക്കേറ്റോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി എതൃകക്ഷിയെ കൂടാതെ ടി ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
