
തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒടുവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍. കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബം നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അനുവദിച്ചില്ല.
ന്നെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ അത് അനുവദിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലെ ഉറപ്പിന്മേലാണ് ഇപ്പോള്‍ അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു കുടുംബത്തിന്റെ വാദം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുടുംബം ആവശ്യപ്പെട്ട പ്രകാരമുള്ള ജനുവരി മുതലുള്ള ഫോണ്‍ രേഖകള്‍ ഉണ്ടായിരുന്നില്ല.
മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമാണ് പോലീസ് ഹാജരാക്കിയത്. ബാക്കി വിവരങ്ങള്‍ കൂടി ഹാജരാക്കാന്‍ കേസ് ജൂണ്‍ ഒന്നിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് നാടകീയമായി കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയുടെ ഒഫീഷ്യല്‍ ഫോണ്‍ നമ്പറിലെ മുഴുവന്‍ കോള്‍ വിവരങ്ങളും പരിശോധിക്കുക.
നവീന്‍ ബാബുവിന് കൈക്കൂലി നല്കാന് പ്രശാന്തന് ഗോള്‍ഡ് ലോണ്‍ എടുത്തെന്ന ആരോപണത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുക. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സില്‍ പ്രശാന്തന് എത്തിയെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തുക. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തുക. 2024 ഒക്ടോബര്‍ 15-നാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.






