പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽപിജി വിലവർധനവ് കാരണം ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കുഞ്ഞുങ്ങൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകാനും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാധനങ്ങളുടെയും വില വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയാണെന്നും ഇതുതന്നെയാണ് അവർ പറഞ്ഞുവന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നിരുന്നുവെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്ന നിലപാടാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഇത് അനുവദിക്കില്ലെന്ന നിലപാടാണ് കഴിഞ്ഞ പത്ത് വർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും, കെഎംഎംഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉയർന്നുവന്നത് അതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിനെ തകർക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Comments