തമിഴില്‍ കരിയര്‍ ആരംഭിച്ച്, പിന്നീട് നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച നടിയാണ് രമ്യ പാണ്ഡ്യന്. ബിഗ് ബോസിലും രമ്യ മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്. ബിഗ് ബോസ് ആണ് രമ്യയെ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് എത്തിക്കുന്നത്. അതിന് കാരണമായത് മമ്മൂട്ടിയും.
മമ്മൂട്ടി തന്നെ ബിഗ് ബോസില്‍ കണ്ടിരുന്നുവെന്നും അടുത്ത ചിത്രത്തില്‍ നായികയായി കാസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടരുന്നുവെന്നുമാണ് രമ്യ പറയുന്നത്. എന്നാല്‍ തനിക്ക് പകരം ആ ചിത്രത്തില്‍ മറ്റൊരു നടിയെയായിരുന്നു കാസ്റ്റ് ചെയ്തതെന്നും പിന്നീട് ബിഗ് ബോസിലൂടെ താന്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് എത്തിയതെന്നും രമ്യ പറയുന്നു. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രമ്യയുടെ വെളിപ്പെടുത്തല്‍ .
എനിക്ക് നന്‍പകല്‍ നേരത്ത് മയക്കം കിട്ടാന്‍ കാരണമായത് ബിഗ് ബോസ് ആണ്. മമ്മൂട്ടി സാര്‍ എന്നെ കണ്ട ആദ്യ ദിവസം പറഞ്ഞൊരു കാര്യമുണ്ട്. ജോക്കര്‍ സിനിമ കണ്ടിരുന്നുവെന്നും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അത് കണ്ടപ്പോള്‍ തന്നെ തന്റെ അടുത്ത സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ അവര്‍ ജോക്കറില് അഭിനയിച്ച മറ്റൊരു നടിയെയാണ് കാസ്റ്റ് ചെയ്തത്. അവര്‍ മലയാളിയായിരുന്നു. അവര്‍ അവളെയാണ് കൂട്ടിക്കൊണ്ടു പോയത്. താരം പറയുന്നു.
മമ്മൂട്ടി സാര്‍ ഒരു മുത്താണ്. കൂട്ടിക്കൊണ്ടു വന്നതല്ലേ, അതിനാല്‍ അവര്‍ തന്നെ അഭിനയിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ എനിക്ക് ആ അവസരം നഷ്ടമായി. പിന്നീടാണ് ഞാന്‍ ബിഗ് ബോസില്‍ പോകുന്നത്. അത് എല്ലാവരും കണ്ടിരുന്നു. മമ്മൂട്ടി സാറിന്റെ മാനേജര്‍ ജോര്‍ജ് ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും കണ്ടിരുന്നു. അതൊരു റിമൈന്റര്‍ പോലെയായി. ബിഗ് ബോസ് കഴിഞ്ഞതും എന്നെ തേടി നന്‍പകല്‍ നേരത്ത് മയക്കം വന്നു എന്നും രമ്യ പറയുന്നു. അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഓഫര്‍ വന്നപ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും രമ്യ പറയുന്നു.
മനോഹരമായ സിനിമയായിരുന്നു. കോള്‍ വന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. അവര്‍ പറഞ്ഞ പേരുകളെല്ലാം വളരെ വലിയ പേരുകളായിരുന്നു. ശരിക്കും എന്നെ തന്നെയാണോ വിളിക്കുന്നത് എന്ന് ചിന്തിച്ചു. കഥയൊക്കെ പറഞ്ഞു. ഷൂട്ടിങ് സ്പോട്ടിലെത്തുന്നത് വരെ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. സിനിമയില്‍ ഞാന്‍ അധികം ആശ വെക്കാറില്ല. റിലീസായി, പേര് കിട്ടുന്നത് വരെ വിശ്വസിക്കാന്‍ പറ്റില്ല. അവിടെ ചെന്നപ്പോള്‍ സാറിനെ കണ്ടപ്പോഴാണ് വിശ്വാസമായത് രമ്യ പറയുന്നു.
അദ്ദേഹം തന്റെ ഫിറ്റ്നസിനും ശരീരത്തിനും നല്കുന്ന പ്രാധാന്യം വളരെ വലുതാണ്. വളരെ അപ്പ് ടു ഡേറ്റ് ആണ്. ആ സമയത്ത് ഇറങ്ങുന്ന സിനിമകള്‍ ഏതൊക്കെയാണ്? ഫിലിം ഫെസ്റ്റവലിന് പോകുന്ന സിനിമകള്‍ ഏതൊക്കെയാണ്? നിരൂപക പ്രശംസ നേടിയ ചിത്രം ഏതാണ്? എന്നെല്ലാം നോക്കി വെക്കും. അദ്ദേഹം എന്നെ കാണിച്ചു തന്നിരുന്നു എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Comments