188 വര്‍ഷമായി അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന 'വാക്സിനിയം പിലിഫെറം' എന്ന ഹിമാലയന്‍ കാട്ടുപഴം അരുണാചല്‍ പ്രദേശിലെ വിജോയ്നഗറില് വീണ്ടും കണ്ടെത്തി. ബ്ലൂബെറിയുടെ ബന്ധുവായ ഈ വംശനാശഭീഷണി നേരിടുന്ന ബെറി ചെടിയെ കൊളോണിയല്‍ കാലഘട്ടത്തിന് ശേഷം ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നത് ഇതാദ്യമായാണ്. കായികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്ന ഈ പഴത്തിന്റെ കണ്ടെത്തല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും അപൂര്‍വമായ സസ്യശാസ്ത്രപരമായ കണ്ടെത്തലുകളിലൊന്നാണ്.
നോവദിഹിങ് നദിയുടെ കൈവഴികള്‍ക്ക് സമീപം രണ്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന 16 ചെടികള്‍ മാത്രമാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്. ഇവ പരസ്പരം ഏറെ അകന്ന് വളരുന്നത് ഈ ഇനത്തിന്റെ ദുര്‍ബലാവസ്ഥയെയാണ് കാണിക്കുന്നത്. ഐയുസിഎന്‍ ചുവപ്പുപട്ടികയില്‍ 'വംശനാശഭീഷണി നേരിടുന്നവ' എന്ന വിഭാഗത്തിലുള്ള ഈ സസ്യത്തിന്റെ പരിമിതമായ വാസസ്ഥലം കാരണം, ഭാവിയിലെ സംരക്ഷണത്തിനായി കണ്ടെത്തിയ ചെടികളുടെ ജിപിഎസ് വിവരങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ഉള്‍പ്പെടുന്ന എറിക്കേസി കുടുംബത്തില്‍പ്പെട്ട ഈ കുറ്റിച്ചെടി മരങ്ങളില്‍ പടര്‍ന്നുകയറി 4.5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നവയാണ്. ഇളംപച്ച പൂക്കളും കടുംവയലറ്റ് പഴങ്ങളുമുള്ള ഈ സസ്യത്തിന്റെ കണ്ടെത്തല്‍, വിദൂര ഹിമാലയന്‍ വനങ്ങളില്‍ ഇനിയും വിസ്മൃതിയിലാണ്ടുപോയ നിരവധി ജീവജാലങ്ങള്‍ പഠനങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

Comments