More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തെരഞ്ഞെടുപ്പിൽ വൻ വിജയത്തിനു പിന്നാലെ വിജയ്‌ക്ക് ചെന്നൈയിൽ തോൽവി; എതിരാളി ഗ്രാൻഡ്മാസ്റ്റർ

Authored by Web Desk | Last updated: 08 Jun 2026, 2:09 PM | 1 min read

Print

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് തോൽവി, തോറ്റത് 20-കാരൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദയോടാണ്. പ്രശസ്തമായ നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ തമിഴ്‌നാട്ടുകാരനായ പ്രജ്ഞാനന്ദയെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ഇരുവരും സൗഹൃദ ചെസ് മത്സരത്തിൽ ഏർപ്പെട്ടു. 15 മിനിറ്റ് നീണ്ട മത്സരത്തിൽ പ്രജ്ഞാനന്ദ ജയിച്ചു വിജയ് തോറ്റു.

തെരഞ്ഞെടുപ്പിൽ വൻ വിജയത്തിനു പിന്നാലെ വിജയ്‌ക്ക് ചെന്നൈയിൽ തോൽവി; എതിരാളി ഗ്രാൻഡ്മാസ്റ്റർ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് തോൽവി, തോറ്റത് 20-കാരൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദയോടാണ്. പ്രശസ്തമായ നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ തമിഴ്‌നാട്ടുകാരനായ പ്രജ്ഞാനന്ദയെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ഇരുവരും സൗഹൃദ ചെസ് മത്സരത്തിൽ ഏർപ്പെട്ടു. 15 മിനിറ്റ് നീണ്ട മത്സരത്തിൽ പ്രജ്ഞാനന്ദ ജയിച്ചു വിജയ് തോറ്റു. പക്ഷേ, മത്സരത്തിലുടനീളം തനിക്ക് പിന്തുണ നൽകുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായിരുന്നു മുഖ്യമന്ത്രി ശ്രദ്ധിച്ചിരുന്നതെന്ന് പ്രജ്ഞാനന്ദ പറയുന്നു.

ചടങ്ങിൽ, സ്‌പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടിന്റെ വകയായി 50 ലക്ഷം രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. പൊതുമരാമത്ത്, കായിക വികസന മന്ത്രി ആദവ് അർജുന, എസ്‌ഡിഎടി മെമ്പർ സെക്രട്ടറി ജെ. മേഘനാഥ റെഡ്ഡി, പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ, എക്സ് പോസ്റ്റിലൂടെ വിജയ് പ്രജ്ഞാനന്ദയെ അഭിനന്ദിച്ചിരുന്നു. പ്രജ്ഞാനന്ദയുടെ വിജയം തമിഴ്‌നാടിനും രാജ്യത്തിനും അഭിമാന നിമിഷമാണെന്ന് അദ്ദേഹം കുറിച്ചു. ഒരു ടൂർണമെന്റിൽ തന്നെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ രണ്ടുതവണ പരാജയപ്പെടുത്തുകയും തുടർച്ചയായി നാല് മത്സരങ്ങൾ വിജയിക്കുകയും ചെയ്ത നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.

ജൂൺ 5-ന് ഓസ്‌ലോയിൽ സമാപിച്ച നോർവേ ചെസ്സ് 2026 ടൂർണമെന്റിന്റെ പതിനാലാം പതിപ്പിലാണ് പ്രജ്ഞാനന്ദ കിരീടം ചൂടിയത്. അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ ക്ലാസിക്കൽ മത്സരത്തിൽ പരാജയപ്പെടുത്തി 18 പോയിന്റുകളോടെയാണ് ഒന്നാമതെത്തിയത്. 17 പോയിന്റുമായി അമേരിക്കയുടെ വെസ്‌ലി സോ രണ്ടാമതും 15.5 പോയിന്റുമായി അലിറേസ ഫിറൂസ്ജ മൂന്നാമതുമെത്തി.

ചെസ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ തിരിച്ചുവരവുകളിലൊന്നായിരുന്നു പ്രജ്ഞാനന്ദയുടേത്. ആറ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ആറ് കളിക്കാരുള്ള പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദ, പിന്നീട് തുടർച്ചയായി നാല് ക്ലാസിക്കൽ മത്സരങ്ങൾ വിജയിച്ചാണ് കിരീടത്തിലേക്ക് കുതിച്ചത്.

ജൂൺ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പ്രജ്ഞാനന്ദയെ അഭിനന്ദിച്ചിരുന്നു. 2005 ഓഗസ്റ്റിൽ ചെന്നൈയിൽ ജനിച്ച പ്രജ്ഞാനന്ദ 2018-ലാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്നത്. 2023 ചെസ്സ് ലോകകപ്പിൽ റണ്ണറപ്പായ താരം, 2024 ചെസ്സ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

Tags

  • actor vijay
  • c joseph vijay
  • pragyananda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിജയ്‌ക്കെതിരെ ‘അച്ഛൻ ആര്’ പരാമർശം; ബിജെപി അധ്യക്ഷനെതിരെ അണ്ണാമലൈയും സംസ്ഥാന മന്ത്രിയും

വിജയ്‌ക്കെതിരെ ‘അച്ഛൻ ആര്’ പരാമർശം; ബിജെപി അധ്യക്ഷനെതിരെ അണ്ണാമലൈയും സംസ്ഥാന മന്ത്രിയും

photo-facebook

'ജെൻസി സമരം പെട്ടന്നുണ്ടായതല്ല, 12 വർഷത്തെ കേന്ദ്ര അടിച്ചമർത്തലിനെതിരായ പ്രക്ഷോഭം' ; ഐഷി ഘോഷ്

photo ; facebook

ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തിൽ എന്ത് ചെയ്തു? 50 രക്തസാക്ഷികളുടെ പട്ടിക നൽകാമോ; പ്രിയങ്ക് ഖാർഗെ

photo-facebook

യാത്രക്കാർ ശ്രദ്ധിക്കുക! അരൂർ- തുറവൂർ ഉയരപ്പാത , കോൺക്രീറ്റ് ബ്ലോക്കുകൾക്ക് ഇടയിലൂടെ മണൽ ഒലിച്ചിറങ്ങി; ഇരുചക്രവാഹന അപകടം കൂടുന്നു

photo-facebook

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

photo-facebook

കേരള വിസി മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍

Comments