ബംഗളൂരു: ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ് വഹിച്ച പങ്ക് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക നൽകാൻ കഴിയുമെന്നും, അതുപോലെ ആർ.എസ്.എസിന് 50 പേരുടെയെങ്കിലും പട്ടിക നൽകാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വിഭജനാനന്തര വർഗീയ കലാപങ്ങളിലും ആർ.എസ്.എസിന്റെ പങ്കിനെ ഖാർഗെ ചോദ്യം ചെയ്തു. കലാപകാലത്ത് ജനങ്ങളെ സംരക്ഷിക്കാൻ സംഘടന എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
ആർ.എസ്.എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാനാകില്ലെന്നും ഖാർഗെ പരിഹസിച്ചു. ഒരു സംഘടനയെ നിരോധിക്കണമെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സംഘടനകൾ പരിപാടികൾ നടത്തുന്നത് നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവരുന്ന കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രെമിസസ് ആൻഡ് പബ്ലിക് പ്രോപ്പർട്ടി ബിൽ ആർ.എസ്.എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ബി.ജെ.പി ആരോപണവും ഖാർഗെ തള്ളി.
രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ ഏത് സംഘടനയ്ക്കും സർക്കാർ ഭൂമിയിലോ പൊതുസ്വത്തിലോ പരിപാടി നടത്താൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നിർബന്ധമാക്കുന്നതാണ് നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments