തിരുവനന്തപുരം:തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ ആർ എസ് എസിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എസ് എഫ് ഐ ദേശീയ നേതാവുമായ ഐഷി ഘോഷ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന ജെൻസി സമരം പെട്ടന്ന് ഉണ്ടായ ഒരു സംഭവം അല്ല. കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ അടിച്ചമർത്തലുകൾക്ക് എതിരെ ഉള്ള പ്രക്ഷോഭമായിരുന്നു അതെന്നും സമരത്തിൽ സജീവമായി പങ്കെടുത്ത ഐഷി ഘോഷ് വിവരിച്ചു. ഡി വൈ എഫ് ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സംഘടിപ്പിച്ച 'യങ് ഇന്ത്യ' പരിപാടിയിലായിരുന്നു ആർ എസ് എസിനും കേന്ദ്ര സർക്കാരിനുമെതിരായ എസ് എഫ് ഐ നേതാവിന്‍റെ വിമർശനം.
'ആസാദി' എന്ന വാക്കുകൊണ്ട് ശരിക്കും അർത്ഥമാക്കിയത് ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമുള്ള സ്വാതന്ത്ര്യമല്ലെന്നും ഭീതിയിൽ നിന്നുള്ള മോചനമാണ് യഥാർഥ സ്വാതന്ത്ര്യമാണെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്. ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഐഷി ഘോഷ്.ആസാദിയെന്ന മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് നമ്മൾ പിന്നോട്ട് പോകരുത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾ ഈ രാജ്യത്ത് ഉണ്ട്. ഭരണഘടനയിലും സമത്വത്തിലും വിശ്വസിക്കുന്നവരാണ് ആസാദി എന്ന മുദ്രാവാക്യം വിളിക്കുന്നത്. എല്ലാവരും ഭയരഹിതമായി ജീവിക്കുന്നതാണ് ആസാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
പുന്നപ്ര-വയലാർ സമരത്തെയും പ്രസംഗത്തിൽ ഐഷി ഘോഷ് ഓർമ്മപ്പെടുത്തി. വിവിധ തരത്തിലുള്ള പോരാട്ടങ്ങൾ രാജ്യം കണ്ടു. ഒരാൾ മാത്രം നേടി തന്നതല്ല ഇന്ത്യൻ സ്വാതന്ത്ര്യം. ജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് അതിലുള്ളത്. പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യ സമരമാണെന്നും ഐഷി ഷോഷ് പറഞ്ഞു. സാക്ഷരതാ പ്രസ്ഥാനം അടക്കം പിന്നീട് കേരളത്തെ മുന്നേറ്റത്തിലേക്ക് നയിച്ചുവെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.

Comments