
നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിയില്‍ നിന്നുളള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്.
വിന്റേജ് ലുക്കിനെ ഓര്‍മിപ്പിക്കുന്ന രീതിയിലുളള പോള്‍ക്ക ഫ്ലോറല്‍ സാരിയായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. ഇതിന് ഏകദേശം 15,500 രൂപയാണ് വില വരുന്നത്.
കറുത്ത പോള്‍ക്ക ഡോട്ടുകളും പൂക്കളുടെ പാറ്റേണുകളുമാണ് ഈ സാരിയെ വ്യത്യസ്തമാക്കുന്നത്. ഇതിനൊപ്പം പൂക്കളുടെ അതേ പാറ്റേണുകള്‍ വരുന്ന ക്രീം കളര്‍ സ്ലീവ്ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്. മുന്‍വശത്ത് വി നെക്കും പിന്നില്‍ സ്ക്വയര്‍ നെക്കുമാണ് ഈ ബ്ലൗസിനുളളത്.
ലക്ഷ്വറി ബ്രാന്‍ഡായ അമാരിസിന്റെ ആഭരണങ്ങളാണ് ഇതിനൊപ്പം കങ്കണ അണിഞ്ഞത്. ഇതില്‍ 'ദി നിസാം പേള്‍ നെക്ക്ളേസ്' ആയിരുന്നു ഏറ്റവും ആകര്‍ഷണീയമായത്. വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച പെന്‍ഡന്റാണ് ഈ നെക്ക്ളേസിന്റെ പ്രത്യേകത. ഇതിന് ഏകദേശം പതിമൂന്നര ലക്ഷം രൂപ വില വരും. സവേര സ്റ്റഡ്സ് ആയിരുന്നു കാതില്‍ അണിഞ്ഞത്.
വിന്റേജ് ലുക്കിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള ഹെയര്‍സ്റ്റൈലാണ് നടി പരീക്ഷിച്ചത്. പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ പോണിടെയില്‍ ഹെയര്‍സ്റ്റൈലാണ് താരം ചെയ്തത്. ഇതിനൊപ്പം പിങ്ക് ഐഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷും കണ്‍പീലികള്‍ക്ക് താഴെ ബ്രൗണ്‍ നിറത്തിലുളള ഷാഡോയും താരത്തിന്റെ ലുക്ക് കൂടുതല്‍ മനോഹരമാക്കി.
അതേസമയം 'ഭരത് ഭാഗ്യ വിധാത' എന്ന ചിത്രമാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂണ്‍ 12 നാണ് ചിത്രം റിലീസിനെത്തുന്നത്.






