More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്

Authored by Web Desk | Last updated: 08 Jun 2026, 11:45 PM | 4 min read

Print
Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)
Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)
മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ വേര്‍പാടില്‍ സഹപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും കണ്ണീര്‍ക്കടലിലായി. മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് ഹാസ്യതാരമായി ബിഗ് സ്ക്രീനില്‍ തിളങ്ങി, കോമഡി മാത്രമല്ല സ്വഭാവിക വേഷങ്ങളിലും തനിക്കിണങ്ങുമെന്ന് തെളിയിച്ച് തിളങ്ങിയ താരമാണ് സലീം കുമാര്‍. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ട്രോളുകളെയും മീമുകളെയും ഭരിച്ച നടന്മാരിലൊരായ സലീം കുമാര്‍ മറക്കാനാകാത്ത പെര്‍ഫോമന്‍സുകള്‍ കൊണ്ട് ബിഗ്സ്ക്രീനിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാനും യാത്രാമൊഴി അര്‍പ്പിക്കാനുമായി ലാഫിംഗ് വില്ലയിലേക്ക് എത്തിയത്. സലിം കുമാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. അതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉന്തും തള്ളുമായി. പലരും താരങ്ങളുടെ ഇമോഷണനുകള്‍ പകര്‍ത്താന്‍ മത്സരിച്ചു. സംസ്കാരച്ചടങ്ങുകള്‍ ശരിയായി ചെയ്യാനോ, സലിം കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു മാധ്യമങ്ങളുടെ തിരക്ക്.

സലിം കുമാറിന് അന്ത്യം ചുംബനം നല്‍കാന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നതോടെ ചന്തു മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്നും ആരും ചെവി കൊണ്ടില്ല. അവസാനം ഇതോടെ നിറണ്ണുകളോടെ ചന്തു പൊട്ടിത്തെറിച്ചുപോയി, രോഷാകുലനായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയും ചെയ്തു.

ഇപ്പോഴിതാ ചന്തുവിന്റെ പ്രതികരണത്തെക്കുറിച്ച് തുറന്ന നിലപാട് കുറിക്കുകയാണ് എയർഗൈഡ് ഇന്റർനാഷണൽ, എയർഗൈഡ് ട്രാവൽ & ടൂറിസത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ സലിം എയർഗൈഡ്. അച്ഛനെ മാന്യമായി യാത്രയയക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള മകന്റെ പ്രതിഷേധമായിരുന്നു അതെന്നും അവിടെ നിന്നിരുന്ന ഓരോ കുടുംബാംഗത്തിന്റെയും ഉള്ളിലെ വേദനയുടെ ശബ്ദമായിരുന്നുവെന്നും കുറിക്കുകയാണ് സലിം.

‘‘ഇന്ന് ചന്തു പറഞ്ഞത് ഒരാളുടെ ശബ്ദമല്ല... ആ പ്രതികരണം ഒരു വ്യക്തിയുടെ ദേഷ്യമല്ല. തന്റെ അച്ഛനെ മാന്യമായി യാത്രയയക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രതിഷേധമായിരുന്നു. അവിടെ നിന്നിരുന്ന ഓരോ കുടുംബാംഗത്തിന്റെയും ഉള്ളിലെ വേദനയുടെ ശബ്ദമായിരുന്നു. ഇന്ന് സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ സംഭവിച്ചതും അതുതന്നെയാണ്. ഒരു അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ നിൽക്കുന്ന മക്കളുടെ ദുഃഖത്തേക്കാൾ ചിലർക്കു പ്രധാനമായത് ഒരു ഫ്രെയിമും ഒരു ദൃശ്യവുമായിരുന്നു. ഒടുവിൽ സഹനത്തിന്റെ അതിരുകൾ കടന്നപ്പോൾ മകൻ ചന്തു പ്രതികരിച്ചു...’’ എന്നാണ് സലിം എയർഗൈഡ് കുറിച്ചിരിക്കുന്നത്. നിരവധി ​സിനിമാതാരങ്ങളും മറ്റ് ആരാധകരും ചന്തുവിന്റെ പ്രതികരണത്തെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.




View this post on Instagram

A post shared by Salim Airguide (@salim_ibnu_ibrahim)

Tags

  • salim kumar
  • chandu salim kumar
  • airguide international md salim airguide

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Cute moment with an elephant and his mahout (Image Source: Instagram)

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Rental Boyfriend in Delhi (Image Source: Instagram)

മണിക്കൂറിന് ആയിരങ്ങൾ നല്‍കി ദിവസവാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണോ ? അതിന് വിദേശത്തൊന്നും പോകണ്ട, ഇവിടെ ഇന്ത്യയില്‍ കിട്ടും; ഡൽഹി യുവതിയുടെ വീഡിയോ വൈറല്‍

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

Sweet gesture of a woman towards a street singer (Image Source: Instagram)

സ്ട്രീറ്റ് സിംഗറുടെ ക്യൂ ആര്‍ കോഡ് സ്റ്റാൻഡിന് കീഴിൽ നിശബ്ദമായി 500 രൂപ നോട്ട് നിക്ഷേപിച്ച് മടങ്ങുന്ന സ്ത്രീ;ഹൃദയം കവരും പ്രവൃത്തിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍