More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Authored by Web Desk | Last updated: 11 Jun 2026, 5:35 PM | 4 min read

Print
Cute moment with an elephant and his mahout (Image Source: Instagram)
Cute moment with an elephant and his mahout (Image Source: Instagram)
സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോകളില്‍ മുന്‍പന്തിയിലാണ് ആനകളുടെ വീഡിയോകള്‍. മനുഷ്യരുമായി ആനകള്‍ ഇണങ്ങി ജീവിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കുട്ടിയാനകള്‍ കുസൃതി കാട്ടുന്നതുമടക്കമുള്ള വീഡിയോകള്‍ വലിയ രീതിയില്‍ ആനപ്രേമികള്‍ ഏറ്റെടുക്കാറുണ്ട്. ആനകളുടെ വീഡിയോകള്‍ക്ക് അടിപൊളി ബിജിഎം ഒക്കെയിട്ട് സ്ലോ മോഷനൊക്കെ നല്‍കി ഒരു സിനിമാറ്റിക് ഫീല്‍ നല്‍കി ഷെയര്‍ ചെയ്യുമ്പോള്‍ ലൈക്കും ഷെയറും കമന്റുകളുമൊക്കെ നിറഞ്ഞു കവിയാറുണ്ട്.

ഇപ്പോഴിതാ തന്റെ പാപ്പാനുമായി ഒരു ക്യൂട്ട് മൊമന്റ് പങ്കിടുന്ന കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള അരുൾമിഗു ആദി കുംഭേശ്വരർ ക്ഷേത്രത്തിൽ നിന്ന് പകര്‍ത്തിയിരിക്കുന്ന വീഡിയോയില്‍ ക്ഷേത്രത്തിലെ മംഗളം എന്ന കുട്ടിയാനയെ കാണാം. വലിയ ബഹളമൊന്നുമില്ലാത്ത ഒരു ശാന്തമായ ക്ഷേത്രപശ്ചാത്തലത്തില്‍ പാപ്പാന്റെ അടുത്ത് നില്‍ക്കുകയാണ് ആന. കഴുത്തില്‍ മണിമാലയും നെറ്റിയില്‍ നീട്ടിവരച്ച ഭസ്‌മതിലകവും കുങ്കുമവുമൊക്കെ അണിഞ്ഞു നില്‍ക്കുന്ന ആന തന്റെ പാപ്പനോട് നിശബ്ദമായി സംവദിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

തന്റെ ഒരു കാല്‍ നേരെ നീട്ടിക്കൊടുമ്പോള്‍ അത് എന്തിനാണെന്ന് തന്റെ യജമാനന്‍ മനസ്സിലാക്കുമെന്ന് ആനയ്ക്കറിയാമെന്നുള്ളത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകും. ആനയ്‌ക്ക് ചുവട്ടിലിരിക്കുന്ന പാപ്പാന്‍ തന്റെ കുട്ടിയാനയുടെ കാല് ശാന്തമായി പതിയെ മസാജ് ചെയ്‌തു കൊടുക്കുകയാണ്. മസാജിംഗ് കഴിയുന്നതോടെ കാലില്‍ ചെറുതായി ഒന്ന് കൊട്ടി കഴിഞ്ഞുവെന്ന് പാപ്പാനത് ആനയെ അറിയിക്കുന്നുമുണ്ട്. ആ മസാജിംഗ് ഇഷ്ടപ്പെടുന്ന കുട്ടിയാന അതിനു പിന്നാലെ തന്റെ മറുവശത്തെ കാലും അതുപോലെ ഉയർത്തിക്കൊടുക്കുന്നുണ്ട്.

‘‘വെറും ഒരു കുഞ്ഞ്. വളരെ വളരെ വലിയ കുഞ്ഞ്. കാല്‍ മസാജ് ചെയ്യാൻ മാന്യമായി അഭ്യർത്ഥിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കി ലൈഫ് വിത്ത് ഷ്രൂട്ട്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. മനുഷ്യനും ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും തെളിവായി മാറിയ ഈ വീഡിയോ ഇതിനോടകം 1.5 മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വളരെ മനോഹരം എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്ന കമന്റുകള്‍.








View this post on Instagram

A post shared by shru 🧚🏽‍♀️🌞🌱🐞 (@lifewshroots)

Tags

  • mahout massages his elephant's leg

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്

Rental Boyfriend in Delhi (Image Source: Instagram)

മണിക്കൂറിന് ആയിരങ്ങൾ നല്‍കി ദിവസവാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണോ ? അതിന് വിദേശത്തൊന്നും പോകണ്ട, ഇവിടെ ഇന്ത്യയില്‍ കിട്ടും; ഡൽഹി യുവതിയുടെ വീഡിയോ വൈറല്‍

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

Sweet gesture of a woman towards a street singer (Image Source: Instagram)

സ്ട്രീറ്റ് സിംഗറുടെ ക്യൂ ആര്‍ കോഡ് സ്റ്റാൻഡിന് കീഴിൽ നിശബ്ദമായി 500 രൂപ നോട്ട് നിക്ഷേപിച്ച് മടങ്ങുന്ന സ്ത്രീ;ഹൃദയം കവരും പ്രവൃത്തിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍