
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി അഭിനേത്രിയാണ് കീർത്തി സുരേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമടക്കം നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ് താരം.
ഇപ്പോഴിതാ സ്കൂബ ഡൈവിംഗ് ആസ്വദിക്കുന്ന വീഡിയോ പങ്കിടുകയാണ് കീര്‍ത്തി സുരേഷ്. തന്റെ ആരാധകരെ അണ്ടർവാട്ടർ സാഹസിക യാത്രയിൽ കൂടെ കൊണ്ടുപോയിട്ടാണ് വേള്‍ഡ് ഓഷ്യന്‍സ് ഡേ ഏറ്റവും മാന്ത്രികമായ രീതിയിൽ താരം ആഘോഷിച്ചത്. തന്റെ ഡൈവിംഗ് അനുഭവത്തെയും സമുദ്രത്തിന്റെ ഉപരിതലത്തിനടിയിൽ താൻ പര്യവേക്ഷണം ചെയ്ത ഊർജ്ജസ്വലമായ സമുദ്രലോകത്തെയുമാണ് താരം വീഡിയോയിലൂടെ പങ്കിട്ടത്.
‘‘ഒടുവിൽ ഞാൻ നീമോയെ കണ്ടെത്തിയപ്പോൾ...’’ എന്ന് കുറിച്ച് തന്റെ പ്രിയപ്പെട്ട ആനിമേറ്റഡ് കഥാപാത്രത്തെക്കുറിച്ചുള്ള രസകരമായ പരാമർശം നല്കി ലോക സമുദ്ര ദിനം എന്ന ഹാഷ്ടാഗുമായിട്ടാണ് കീര്‍ത്തി വീഡിയോ പങ്കിട്ടത്. വെള്ളത്തിനടിയില്‍ താന്‍ അനുഭവിച്ച സന്തോഷം വീഡിയോയിലൂടെ കീര്‍ത്തിയുടെ മുഖത്ത് കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഫിറ്റ്നസ് പ്രേമി, യാത്രാപ്രേമി എന്നിങ്ങനെ ചെയ്യുന്ന ഏതൊരു കാര്യത്തിലും നൂറു ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്ന കീര്‍ത്തിയെ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. നിരവധി ആരാധകരാണ് പ്രിയ താരത്തിന്റെ സമുദ്രയാത്രയ്ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ പങ്കിട്ടിരിക്കുന്നത്.
തന്റെ പ്രചോദനാത്മകമായ ഫിറ്റ്നസ്, വെൽനസ് പരിവർത്തന യാത്ര പങ്കുവെച്ചതിന് കീർത്തിക്ക് വ്യാപകമായ അഭിനന്ദനം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ പുതിയ പോസ്റ്റ്. തന്റെ വ്യക്തിത്വത്തിന്റെ ഉന്മേഷദായകമായ ഒരു വശമാണ് ഇതിലൂടെ കാണിക്കുന്നത്. സമുദ്രത്തിന്റെ സൗന്ദര്യവും സാധാരണയ്ക്ക് അപ്പുറമുള്ള ലോകം കണ്ടെത്താനുള്ള കീർത്തിയുടെ ആഗ്രഹം ആരാധകര്‍ ശരിക്കും ആഘോഷിക്കുന്നു. താരത്തിന്റെ അണ്ടർവാട്ടർ സാഹസികത ഓൺലൈനിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്.






