
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ ഓടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്. കോഴിക്കോട് ബൈപ്പാസിലാണ് സംഭവം. മൂന്ന് കിലോമീറ്ററോളമാണ് ബസ് തെറ്റായ ദിശയില്‍ ഓടിയത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയായിരുന്നു കെഎസ്ആര്‍ടിസിയുടെ നിയമം ലംഘിച്ചുള്ള യാത്ര.
നിയമലംഘനം നടത്താന്‍ കാരണം ഫാസ്റ്റ്ടാഗില്‍ പണം ഇല്ലാതിരുന്നതെന്നാണ് വിശദീകരണം. ടോള്‍ പ്ലാസയില്‍ നിന്നാണ് ബസ് തിരിച്ചുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറി.
ഇക്കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്കാണ് ബസ് നിയമം തെറ്റിച്ച് ഓടിച്ചത്. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ ഫാസ്ടാഗില് ആവശ്യത്തിന് ബാലന്‍സ് ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തിരിക്കുകയാണ് ഉണ്ടായത്. റോഡിന് മധ്യത്തിലായുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് തിരികെ യാത്ര നടത്തിയത്.






