
ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 3-ന് അവതരിപ്പിച്ച ലാവ ബോള്‍ഡ് N2 5G (Lava Bold N2 5G) സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. 4GB റാമും 64GB സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റില്‍ എത്തുന്ന ലാവ ബോള്‍ഡ് N2 5G-ക്ക് 12,499 രൂപയാണ് വില. എന്നാല്‍, പരിമിതകാല ലോഞ്ച് ഓഫറിന്റെ ഭാഗമായി ആമസോണ്‍ വഴി ഈ ഹാന്‍ഡ്സെറ്റ് 11,999 രൂപയ്ക്ക് സ്വന്തമാക്കാം.
റീഗല്‍ ഗോള്‍ഡ് (Regal Gold), ബില്യണയര്‍ ബ്ലൂ (Billionaire Blue) എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലാണ് ലാവ ബോള്‍ഡ് N2 4G പതിപ്പ് വിപണിയിലെത്തിയത്. ഇതിന്റെ 4GB + 64GB വേരിയന്റിന് 7,499 രൂപയായിരുന്നു വില. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്പ്ലേ, യുണിസോക് T8200 ചിപ്സെറ്റ്, 18W ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിവയാണ് ഈ ഹാന്‍ഡ്സെറ്റിന്റെ പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 16-ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാന്‍ IP64 റേറ്റിംഗും നല്‍കിയിട്ടുണ്ട്. ബോള്‍ഡ് N2-ന്റെ 4G പതിപ്പ് വിപണിയിലെത്തിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇതിന്റെ ഏറ്റവും പുതിയ 5G മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ ആമസോണ്‍ വഴി ലഭ്യമാണ്.
120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ലാവ ബോള്‍ഡ് N2 5G-യില്‍ ഉള്ളത്. 6nm ഒക്ടാ-കോര്‍ യുണിസോക് T8200 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പഴയ 4G മോഡലിന് സമാനമായി, 4GB റാമും 64GB ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് ഈ ഹാന്ഡ്സെറ്റും വരുന്നത്. ആന്‍ഡ്രോയിഡ് 16-ലൂടിയാണ് ലാവ ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത അനാവശ്യ ആപ്പുകളും (bloatware) ഇല്ലാത്ത മികച്ച സോഫ്റ്റ്വെയര് അനുഭവമായിരിക്കും ഫോണ്‍ നല്‍കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്യാമറകളുടെ കാര്യമെടുത്താല്‍, 13 മെഗാപിക്സല്‍ പിന് ക്യാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 മെഗാപിക്സല്‍ മുന്‍ ക്യാമറയും ലാവ ബോള്‍ഡ് N2 5G-യിലുണ്ട്. 18W വയര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ബയോമെട്രിക് സുരക്ഷയ്ക്കായി ഫോണിന്റെ വശങ്ങളിലായി ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. കൂടാതെ പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്കുന്ന IP64 റേറ്റിംഗും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്.






