
ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നിറവയറുമായുളള ദീപികയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുംബൈയിലെ പോഷ് ഏരിയയായ ബാന്ദ്രയിലെ പുതിയ വസതിയില്‍ നിന്നുളള വീഡിയോയാണ് ശ്രദ്ധനേടുന്നത്. ദീപികയ്ക്കൊപ്പം രണ്‍വീര്‍ സിങ്ങിനെയും കാണാം. വെളള നിറത്തിലുളള ലൂസ് കോര്‍ഡ് സെറ്റാണ് ദീപിക ധരിച്ചിരുന്നത്. ചുവന്ന കാഷ്വല്‍ ടീ ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റുമായിരുന്നു രണ്‍വീറിന്റെ വേഷം. ഒപ്പം കറുത്ത തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് തങ്ങള്‍ വീണ്ടും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ദീപികയും രണ്‍വീറും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പോസിറ്റീവായ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് കൈയില്‍ പിടിച്ച മകള്‍ ദുവയുടെ ചിത്രമാണ് താരദമ്പതിമാര്‍ പോസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബര്‍ എട്ടിനാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞായ ദുവ പിറന്നത്.






