അബുദാബി: യുഎഇയിൽ 2026 ജൂലൈ മുതൽ നവംബർ വരെയുള്ള അഞ്ച് മാസക്കാലയളവിൽ താപനിലയും മഴയും സീസണൽ ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. ഈ കാലയളവിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടാൻ 98 ശതമാനം സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
എൽ നിനോയുടെ സ്വാധീനത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ സീസണൽ കാലാവസ്ഥാ പ്രവചന പ്രകാരം നിനോ 3.4 സമുദ്രോപരിതല താപനിലയിലെ വ്യതിയാനം 0.5 ഡിഗ്രി സെൽഷ്യസിലെത്തിയതായും, ഇത് എൽ നിനോ വിഭാഗത്തിൽപ്പെടുന്നതായും എൻസിഎം വ്യക്തമാക്കി.

Comments