
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നിർമാണ-വ്യാപാര വ്യവസായ മേളകളിലൊന്നായ 'പ്രൊ ജക്ട് ഖത്തർ 2026'-ൽ ഖത്തറിലെ മലയാളി സംരംഭകത്വത്തിന്റെ വൈവിധ്യവും കോർപ്പറേറ്റ് കരുത്തും ആഗോള വിപണിക്ക് മുന്നിൽ പ്രകടിപ്പിച്ച് കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) പവലിയൻ. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തകെ.ബി.എഫ് പവലിയൻ
ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനമെന്നതിനപ്പുറം ഖത്തറിന്റെ ആധുനിക വ്യവസായ-വാണിജ്യ രംഗങ്ങളിൽ മലയാളി സംരംഭകർ കൈവരിച്ച വിപ്ലവകരമായ വളർച്ചയുടെയും വൈവിധ്യവൽക്കരണത്തിന്റെയും പ്രൗഢമായ നേർക്കാഴ്ചയായിമാറി.
പരമ്പരാഗത വ്യാപാര ശൈലികളിൽ നിന്ന് മാറി സാങ്കേതികവിദ്യയിലും നിർമാണ മേഖലയിലും മലയാളി കോർപ്പറേറ്റുകൾ കൈവരിച്ച ആഗോള നിലവാരമാണ്ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന മൂന്ന് ദിവസത്തെ
മേളയിൽ ഹാൾ 3, 4-ൽ ഒരുക്കിയ കെ ബി എഫ് പവലിയനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
എൻജിനീയറിങ്, ഇൻഷുറൻസ് ബ്രോക്കിങ്, ആധുനിക പാക്കേജിങ് ആൻഡ് പ്രിന്റിങ് ഇൻഡസ്ട്രികൾ, ഗ്ലോബൽ ബിസിനസ് കൺസൾട്ടൻസി, മാനുഫാക്ചറിങ്, ഇൻഫ്രാസ്ട്രക്ചർ-ഓട്ടോമോട്ടീവ് സൊല്യൂഷൻസ്, മീഡിയ, അന്താരാഷ്ട്ര ടൂറിസം തുടങ്ങിയ ഹൈ-ടെക് മേഖലകളിൽ മലയാളി ബ്രാൻഡുകൾ കൈവരിച്ച ആഗോള നിലവാരം പവലിയൻ കൃത്യമായി അടയാളപ്പെടുത്തി.
പ്ലാനറ്റ് എൻജിനീയറിങ്, ക്യു.പി.എ.സി (QPAC), സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്സ്, മെനികോൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്, പാക്ക് ആൻഡ് പാക്ക് പാക്കിങ് മെറ്റീരിയൽസ് ട്രേഡിങ്, സ്പീഡ് ലൈൻ പ്രിന്റിങ് ഫാക്ടറി, അഡ്രസ് ഗേറ്റ്വേ ബിസിനസ് സർവീസസ്, കെ ഫിൽറ്റർ, ജെം ഓട്ടോ പെയിന്റ്സ്, ഗൾഫ് സൈൻ W.L.L, ഐപ്രൊക്യുർ (iProcure), മൊമെന്റം മീഡിയ, എം.പി ട്രേഡേഴ്സ്, മാജിക് ടൂറസ്, ടി.ബി.സി ബിസിനസ് കൺസൾട്ടന്റ്സ്, ക്യുബോക്സ് കണ്ടെയ്നേഴ്സ് (QBOX) തുടങ്ങി കെ.ബി.എഫ് അംഗങ്ങളുടെ 16 പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് പവലിയനിലൂടെ തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിക്ക് മുന്നിൽ അവതരിപ്പിച്ചത്.
മേള സന്ദർശിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്സ് പ്രതിനിധികൾ, നിക്ഷേപകർ, നിർമാണ മേഖലയിലെ വിദഗ്ധർ എന്നിവരുമായി നേരിട്ട് സംവദിക്കാനും, പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും, സംയുക്ത സംരംഭങ്ങൾക്ക് (Joint Ventures) കരാറൊപ്പിടാനും പങ്കെടുത്ത മലയാളി കമ്പനികൾക്ക് സാധിച്ചു. ഖത്തറിന്റെ ദേശീയ വികസന കാഴ്ചപ്പാടുകൾക്കൊപ്പം (Qatar National Vision 2030) തോളോട് തോൾ ചേർന്ന് വളരുന്ന മലയാളി ബിസിനസ്സ് സമൂഹത്തിന്റെ വിശ്വാസ്യതയും പ്രൊഫഷണലിസവും ആഗോള വേദിയിൽ ഉയർത്തിക്കാട്ടാൻ കഴിഞ്ഞത് കെ.ബി.എഫിന്റെ വലിയൊരു ചരിത്ര നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ കേരളീയ സംരംഭങ്ങളുടെ ബ്രാൻഡ് മൂല്യം കൂടുതൽ ദൃഢമാക്കാൻ പ്രോജക്ട് ഖത്തറിലെ ഈ വിജയകരമായ പങ്കാളിത്തം വഴിയൊരുക്കുമെന്ന് കെ.ബി.എഫ് ഭാരവാഹികൾ പറഞ്ഞു.
ഷഫീക്ക് അറയ്ക്കൽ






