More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ട്രെയിനില്‍ സ്വര്‍ണക്കവര്‍ച്ച; അന്തര്‍സംസ്‌ഥാന മോഷണസംഘത്തിലെ എട്ടുപേര്‍ പിടിയില്‍

Authored by Web Desk | Last updated: 13 Jun 2026, 2:04 AM | 2 min read

Print
ട്രെയിനില്‍ സ്വര്‍ണക്കവര്‍ച്ച; അന്തര്‍സംസ്‌ഥാന 
മോഷണസംഘത്തിലെ എട്ടുപേര്‍ പിടിയില്‍
ചെങ്ങന്നൂര്‍: ട്രെയിനില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ അന്തര്‍സംസ്‌ഥാന മോഷണസംഘത്തിലെ എട്ടുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ കണ്ണമ്പത്തൂര്‍ രഞ്‌ജിത്ത്‌, അബു താഹിര്‍, ഗോപകുമാര്‍, ഷറഫുദ്ദീന്‍, സിദ്ധിഖ്‌,സുജിത്ത്‌, റാഫേല്‍, ഡോളി, വിപിന്‍ എന്നിവരാണു പിടിയിലായത്‌.

കഴിഞ്ഞമാസം 15 ന്‌ രാത്രി തൃശൂരില്‍നിന്ന്‌ ചെന്നൈയ്‌ക്കു പോയ ഗുരുവായൂര്‍ എക്‌സ്‌പ്രസിന്റെ പുറകിലത്തെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ഒന്നര കിലോയിലധികം സ്വര്‍ണമടങ്ങിയ ബാഗ്‌ കുഴിത്തുറയില്‍ വച്ച്‌ അതിവിദഗ്‌ദ്ധമായി ഇവര്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. സ്വര്‍ണത്തിന്‌ ഏകദേശം 2.5 കോടി രുപ വില വരും.

തിരുനെല്‍വേലി ഭാഗത്തുള്ള ജൂവലറികളിലേക്കു കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗാണ്‌ പ്രതികള്‍ മോഷ്‌ടിച്ചത്‌. കുഴിത്തുറയിലിറങ്ങി രക്ഷപ്പെട്ട പ്രതികള്‍ മുന്‍ തീരുമാനപ്രകാരം വീണ്ടും തൃശൂരില്‍ ഒത്തുകൂടുകയും സ്വര്‍ണാഭരണങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്‌തു.

ആര്‍.പി.എഫും ൈക്രം ഇന്റലിജന്‍സ്‌ ബ്രാഞ്ചും തമിഴ്‌നാട്‌ റെയില്‍വേ പോലീസും ചേര്‍ന്ന്‌ അതിസാഹസികമായാണു പ്രതികളെ കീഴടക്കിയത്‌. കഴിഞ്ഞ ഒരു മാസമായി രാപ്പകല്‍ വ്യത്യാസമില്ലാതെ നടത്തിയ അന്വേഷണത്തിന്റെ ഫലമാണിത്‌. തൃശ്ശൂരിലും കുഴിത്തറയിലുമുള്ള അഞ്ഞൂറിലധികം സി.സി ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. കൊലക്കേസ്‌, പിടിച്ചുപറി, സംഘം ചേര്‍ന്നുള്ളമര്‍ദനം, കഞ്ചാവ്‌ കടത്ത്‌ തുടങ്ങി തൃശൂര്‍ ജില്ലയില്‍ അനേകം കേസുകളുള്ളവരാണു പ്രതികള്‍. ഇവരില്‍ മൂന്നുപേര്‍ കാപ്പാ കേസ്‌ പ്രതികളുമാണ്‌..

സ്വര്‍ണവുമായി തിരുനെല്‍വേലിയിലേക്കു പോകുന്ന ആളിന്റെ പൂര്‍ണവിവരവും ഫോട്ടോയും പ്രതികളായ ഗുണ്ടകള്‍ക്കു കൈമാറിയ തൃശൂര്‍ കമ്പനിപ്പടി സ്വദേശി റാഫേല്‍ ഒളിവിലാണ്‌. തിരുനെല്‍വേലിയില്‍ ജൂവലറികള്‍ക്കാവശ്യമായ സ്വര്‍ണാഭരണങ്ങള്‍ പണിത്‌ തയാറാക്കി കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം. അന്നേദിവസം രാവിലെ മുതലുള്ള കുഴിത്തുറ ഭാഗത്തെ മുഴുവന്‍ സി.സി ടിവികളും പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം തൃശൂര്‍ ഭാഗത്തേക്കു മാറ്റുകയായിരുന്നു. കൈക്കലാക്കിയ സ്വര്‍ണം ഗുണ്ടാസംഘത്തിന്റെ നേതാവ്‌ കണ്ണമ്പത്തൂര്‍ രഞ്‌ജിത്തിന്റെ കൈവശമെത്തിക്കുകയും ഉടന്‍തന്നെ ഉരുക്കി ബാറുകളാക്കി പ്രതികള്‍ കേരളം വിട്ട്‌ ബംഗളൂര്‍, അട്ടപ്പാടി, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഒളിവില്‍പ്പോവുകയും ചെയ്‌തു. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച്‌, സൈബര്‍ സെല്ലിന്റെ പ്രത്യേക സഹായത്തോടെ ഒളിത്താവളം കണ്ടുപിടിച്ചാണ്‌ പ്രതികളെ പിടികൂടിയത്‌. മോഷണത്തിനായി മാത്രം പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ അനേകം സിം കാര്‍ഡുകള്‍ വാങ്ങുകയും മോഷണത്തിനു ശേഷം സംഘത്തലവന്‍ രഞ്‌ജിത്ത്‌ മറ്റു പ്രതികളില്‍നിന്ന്‌ അവ വാങ്ങി ശശിപ്പിക്കുകയും ചെയ്‌തിരുന്നു.

അതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം അല്‍പ്പം വഴിമുട്ടിയിരുന്നു. എന്നാല്‍ തന്ത്രപരമായ മറ്റു നീക്കങ്ങളിലൂടെ പ്രതികളെ വരുതിയിലാക്കാന്‍ ആര്‍.പി.എഫിനു കഴിഞ്ഞു. പ്രതികളില്‍ ഉള്‍പ്പെട്ട ഗോപകുമാര്‍ തൃശൂരിലെ ഹണിട്രാപ്പ്‌ കേസിലും പ്രതിയാണ്‌. മോഷണം പോയ സ്വര്‍ണവും ഏകദേശം 50 ലക്ഷം രൂപയും മോഷണത്തിനുപയോഗിച്ച രണ്ടു കാറുകളടക്കം മറ്റ്‌ വാഹനങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

വഴിത്തിരിവായത് ദൃക്‌സാക്ഷിയുടെ മൊഴി ! ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടേത് അരുംകൊല ; പ്രതി കുറ്റം സമ്മതിച്ചു

മണൽ മാഫിയ പ്രതികാരം; ഫോർച്യൂണർ ലോറികൾക്കിടയിൽ കുടുക്കി പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ വെന്തുമരിച്ചു!

മണൽ മാഫിയ പ്രതികാരം; ഫോർച്യൂണർ ലോറികൾക്കിടയിൽ കുടുക്കി പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ വെന്തുമരിച്ചു!

ഭാര്യയെ നിരീക്ഷിക്കാൻ വീടിനുള്ളിലും പുറത്തും ക്യാമറ; അയൽക്കാരോട് സംസാരിച്ചാൽ മർദ്ദനം; യുവതി ജീവനൊടുക്കി

ഭാര്യയെ നിരീക്ഷിക്കാൻ വീടിനുള്ളിലും പുറത്തും ക്യാമറ; അയൽക്കാരോട് സംസാരിച്ചാൽ മർദ്ദനം; യുവതി ജീവനൊടുക്കി

photo; representative image

കൊല്ലത്ത് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ; രണ്ടു പേര്‍ക്ക് വെട്ടേറ്റു, പ്രതി പിടിയിൽ

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആശുപത്രിയിൽ വച്ച് വകവരുത്തി; ലക്ഷ്യം 2 കോടിയുടെ ഇൻഷുറൻസ്

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ആശുപത്രിയിൽ വച്ച് വകവരുത്തി; ലക്ഷ്യം 2 കോടിയുടെ ഇൻഷുറൻസ്

കാനഡയില്‍ ജോലിവാഗ്‌ദാനം: തട്ടിച്ചത്‌ 30 ലക്ഷം രൂപ വീതം, മലയാളികളുടെ പങ്ക്‌ അന്വേഷിക്കുന്നു

കാനഡയില്‍ ജോലിവാഗ്‌ദാനം: തട്ടിച്ചത്‌ 30 ലക്ഷം രൂപ വീതം, മലയാളികളുടെ പങ്ക്‌ അന്വേഷിക്കുന്നു