
കോട്ടയം: മുഖം മൂടിക്കെട്ടി അടഞ്ഞുകിടന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇതര സംസ്ഥാന തൊഴിലാളി. ശനിയാഴ്ച രാത്രി 11.30ന് തിരുനക്കര ക്ഷേത്രത്തിനു പുറകുവശത്തെ കാനറാ ബാങ്കിനു സമീപത്തുകൂടിയുള്ള സുബ്രഹ്മണ്യ റോഡിലെ ദേവ നിവാസിലായിരന്നു സംഭവം.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കണ്ടത് വീടിന്റെ ഗേറ്റ് തകര്‍ത്തു നില്ക്കുന്ന മുഖം മറച്ച ആളെയാണ്. തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നാലെ ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
ഈ സമയം വീടിന്റെ ഗേറ്റ് തകര്‍ത്തുകൊണ്ട് അതിലുണ്ടായിരുന്ന പൂട്ട്, ചങ്ങല എന്നിവ കൈക്കലാക്കി വീടിന്റെ ജനാല, വാതില്‍ എന്നിവ തകര്‍ത്തു കൊണ്ട് അക്രമസ്വഭാവത്തോടെ നില്‍ക്കുകയായിരുന്നു യുവാവ്.
പോലീസിനെയും ഫയര്‍ ഫോഴ്സിനെയും കണ്ടതോടെ യുവാവ് വീടിന്റെ രണ്ടാമത്തെ നിലയുടെ മുകളില്‍ വലിഞ്ഞു കയറി. റൂഫ് ചെയ്തിരുന്ന ഷീറ്റ് തല കൊണ്ട് ഇടിച്ചു തര്‍ത്തു. പിന്നീട് വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കും അടിച്ചു തകര്‍ത്തു. വീടിന്റെ മുകളില്‍ നിന്നും കല്ലും കമ്പികളും താഴെ നില്ക്കുന്ന നാട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും പോലീസിനെയും അകത്തേക്കു കയറാന്‍ അനുവദിക്കാതെ ആക്രമിക്കുകയായിരുന്നു.
ഏകദേശം രണ്ടുമണിക്കൂറോളം അനുനയ ശ്രമം നടത്തിയെങ്കിലും താഴെയിറങ്ങാന്‍ യുവാവ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ ലാഡര്‍ വീടിനു ഒരുവശത്ത് ചാരിവച്ച്, സ്റ്റേഷന് ഓഫീസര്‍ ബിജു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ നിഷാദ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ അനീഷ് ജി നായര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഫീസര്‍ അബ്ബാസി എന്നിവര്‍ നെറ്റ്, ഷീല്‍ഡ് എന്നിവകൊണ്ട് ദ്രുതഗതിയില്‍ മുകളിലേക്ക് കയറിച്ചെന്ന് കീഴ്പെടുത്താന്‍ ശ്രമിച്ചു.
അക്രമാസക്തനായ യുവാവ് കൈയില്‍ കരുതിയിരുന്ന കല്ല്, കമ്പി എന്നിവ ഉപയോഗിച്ച് ഇവരെ ഉപദ്രവിക്കാനും തുടങ്ങി. ഇതൊന്നും വകവയ്ക്കാതെ അതിസാഹസികമായി യുവാവിനെ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി നെറ്റിനുള്ളിലാക്കി. തുടര്‍ന്നു തുണികൊണ്ട് കൈയും കാലും കെട്ടി താഴെയിറക്കി വെസ്റ്റ് പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി.
അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അജയകുമാര്‍, അഖില്‍ എസ്. കൃഷ്ണ, ഷഫീക്, ഹോം ഗാര്‍ഡ് അനില്‍ കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കൃഷ്ണ രാജ്, ജ്യോതിഷ് കൃഷ്ണ, അലക്സ്, നന്ദന്, വിപിന്‍ എന്നിവരുമുണ്ടായിരുന്നു. യുവാവിന് മാനസികാസ്വാ സ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ബംാദേശിയാണെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.






