
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും മകൻ അകായ്‌ക്കൊപ്പം അവധിദിനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്തിയുടെയും ക്യാമറക്കണ്ണുകളുടെയും ലോകത്തുനിന്ന് മാറി യുകെയിൽ സ്വസ്ഥജീവിതം നയിക്കുന്ന ദമ്പതികളുടെ പുതിയ കുടുംബചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മകൻ അകായെ തോളിലേറ്റി നടന്നു നീങ്ങുന്ന വിരാട് കോഹ്‌ലിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
VIRAT KOHLI WITH HIS SON AKAAY. ❤️🥹
- Beautiful pictures of the Day! pic.twitter.com/VBy48OyTYq— Tanuj (@ImTanujSingh) June 16, 2026
സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്ന കോഹ്‌ലിയെയും അനുഷ്‌കയെയും ചിത്രങ്ങളിൽ കാണാം. വരകളുള്ള ഷർട്ടും ലൂസ് പാന്റ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അനുഷ്‌ക. കറുത്ത ഷർട്ടും ബീജ് പാന്റ്സും ധരിച്ചാണ് വിരാട് എത്തിയത്. 'വിരാട് കോഹ്‌ലി ലണ്ടനിൽ കുടുംബത്തോടൊപ്പം ക്വാളിറ്റി ടൈം ആസ്വദിക്കുന്നു' എന്ന രീതിയിൽ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ സ്നേഹം പങ്കുവെച്ച് കമന്റുകൾ ചെയ്യുന്നത്.
Virat Kohli is enjoying time with family in London. pic.twitter.com/dch0nwt2BE
— Virat Kohli Fan Team (@ViratFanTeam) June 16, 2026
ആർസിബിയുടെ വിജയം ഡൽഹിയിൽ വെച്ച് കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷമാണ് ഇരുവരും യുകെയിലേക്ക് തിരിച്ചത്. യാത്ര തിരിക്കുന്നതിന് മുൻപ് ഇരുവരും വീട്ടിൽ ഒരു സ്വകാര്യ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
അതേസമയം, 2018-ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിലാണ് അനുഷ്‌ക അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2017ലായിരുന്നു വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021 ജനുവരിയിൽ മകൾ വാമികയെ സ്വാഗതം ചെയ്ത ദമ്പതികൾക്ക് 2024 ഫെബ്രുവരി 15-നാണ് മകൻ അകായ് ജനിക്കുന്നത്.






