
കുതിരാന്‍: മാലിന്യമുക്തമായി പ്രഖ്യാപിച്ച പഞ്ചായത്തിലെ വഴിയില്‍ തെന്ന മാലിന്യം തള്ളിയവരെക്കൊണ്ട് തള്ളിയ വേസ്റ്റുകള്‍ തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതര്‍. മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പാണഞ്ചേരി പഞ്ചായത്തില്‍ ദേശീയപാതാ ടോള്‍ വാങ്ങി അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്ന കരാര്‍ കമ്പനിയെ വിളിച്ച് മാലിന്യം തിരിച്ചെടുപ്പിച്ചത്. പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
കരാര്‍ കമ്പനി കുതിരാന്‍ തുരങ്കത്തിന് സമീപം പാതയോരത്ത് കൊണ്ടുപോയി പ്ലാസ്റ്റിക് ഷീറ്റുകള്‍ തള്ളുകയായിരുന്നു. ഇത് കണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉടന്‍ പ്രശ്‌നത്തില്‍ ിടപെടുകയും പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പിഴ ഈടാക്കിയ ശേഷമോ വാഹനം വിട്ടുകൊടുക്കു.
കഴിഞ്ഞവര്‍ഷം പ്രദേശത്ത് വന്‍ തോതില്‍ അറവ് മാലിന്യം തള്ളിയത് വിവാദമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് തന്നെ അത് സംസ്‌ക്കരിക്കുകയും പ്രദേശത്ത് സുരക്ഷാക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.






