
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഇറ്റലി യാത്രയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രജിഷ ഇപ്പോള്‍. ഇറ്റലിയിലെ സിയന്നയില്‍ നിന്നുളള ചിത്രങ്ങളാണ് രജിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആസിഫ് അലി നായകനായ അനുരാഗ കരിക്കിന് വെളളം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്. അതിനു മുമ്പ് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും അഭിനയിച്ച രജിഷയ്ക്ക് അവിടെയും ആരാധകര്‍ ഏറെയാണ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത ' ബൈസണ്‍' ആണ് രജിഷയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം. മലയാളത്തില്‍ മമ്മൂട്ടിയ്ക്കൊപ്പമുളള ' കളങ്കാവല്‍' എന്ന ചിത്രത്തിലാണ് രജിഷ ഒടുവില്‍ അഭിനയിച്ചത്.






